Monday, October 25, 2021
HomeNewsfeedഇഹ്തിറാസ് ആപ്പില്‍ ഇനി മൂന്നാം ഡോസും; കോവിഡ് വകഭേദങ്ങള്‍ക്കെതിരേ ഫലപ്രദം

ഇഹ്തിറാസ് ആപ്പില്‍ ഇനി മൂന്നാം ഡോസും; കോവിഡ് വകഭേദങ്ങള്‍ക്കെതിരേ ഫലപ്രദം

ദോഹ: കോവിഡിനെതിരായ മൂന്നാം ഡോസ് വാക്‌സിന്‍ സുരക്ഷിതവും വൈറസിന്റെ മുഴുവന്‍ വകഭേദങ്ങള്‍ക്കെതിരേയും ഫലപ്രദവുമാണെന്ന് ഖത്തര്‍ ആരോഗ്യ വകുപ്പ്. മൂന്നാം ഡോസിന്റെ പാര്‍ശ്വ ഫലങ്ങള്‍ മറ്റ് രണ്ട് ഡോസിനേക്കാള്‍ കുറവാണെന്നാണ് അടുത്ത കാലത്ത് നടന്ന പഠനങ്ങള്‍ തെളിയിക്കുന്നതെന്ന് ദേശീയ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.

മൂന്നാം ഡോസ് വാക്‌സിന് യോഗ്യരായവര്‍ മുഴുവന്‍ എത്രയും പെട്ടെന്ന് എടുക്കണം. രണ്ടാം ഡോസ് എടുത്ത് 8 മാസങ്ങള്‍ കഴിയുമ്പോള്‍ അതിന്റെ പ്രതിരോധ ശേഷി കുറയുമെന്നാണ് തെളിവുകള്‍ കാണിക്കുന്നത്. ഇതിനാലാണ് മൂന്നാം ഡോസ് കൊടുക്കാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതെന്ന് അല്‍ ഖാല്‍ പറഞ്ഞു.

മൂന്നാം ഡോസിന്റെ വിശദാംശങ്ങള്‍ കൂടി ഉള്‍ക്കൊള്ളിക്കാനാവുന്ന വിധത്തില്‍ ഇഹ്തിറാസ് ആപ്പ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ആപ്പിലെ വാക്‌സിന്‍ പേജില്‍ മൂന്നാം ഡോസ് എടുത്തതിന്റെ തിയ്യതി കൂടി കാണിക്കും. എട്ട് മാസത്തിന് മുമ്പ് രണ്ടാം ഡോസ് എടുത്ത ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെട്ട ആളുകകള്‍ക്കാണ് ബുനാഴ്ച്ച മുതല്‍ മൂന്നാം ഡോസ് നല്കുന്നത്. ഫൈസര്‍ ബയോണ്‍ടെക്, മോഡേണ വാക്‌സിനുകളാണ് നല്‍കുന്നത്.

Most Popular