ഖത്തറില്‍ പൊതുഗതാഗത സംവിധാനമുപയോഗിക്കുന്നവര്‍ മുന്‍കൂട്ടി ടിക്കറ്റെടുക്കണം

public transport in Qatar

ദോഹ: പൊതുഗതാഗത സംവിധാനമുപയോഗിക്കുന്നവര്‍ മുന്‍കൂട്ടി ഓണ്‍ലൈനില്‍ ടിക്കറ്റെടുക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. കോണ്‍ടാക്ട് ലെസ് പേമെന്റ് രീതി പിന്തുടരുന്നതോടെ കൊറോണ വ്യാപന ഭീഷണി ഒഴിവാക്കാനാകുമെന്നാണ് മന്ത്രാലയം കണക്കുകൂട്ടുന്നത്. ഇതിലൂടെ യാത്രക്കാരുടേയും ജീവനക്കാരുടേയും സുരരക്ഷ ഉറപ്പുവരുത്തുന്നതിനാണ് പുതിയ നടപടി.

എല്ലാവരും കോവിഡ് പ്രോട്ടോക്കോളുകള്‍ കണിശമായി പാലിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. ഫേസ് മാസ്‌ക് ധരിക്കുക,സാമൂഹിക അകലം പാലിക്കുക, കൈ കൊടുക്കുന്നത് ഒഴിവാക്കുക. ഇഹ്തിറാസ് സ്റ്റാറ്റസ് പച്ചയാണെന്ന് ഉറപ്പാക്കുക, ഹാന്റ് സാനിറ്റൈസര്‍ ഉപയോഗിക്കുക എന്നിവ പ്രധാനമാണ്. മുവാസ്വലാത്ത് ബസ്സുകളും മെട്രോയും 30 ശതമാനം ശേഷിയിലാണ് പ്രവര്‍ത്തിക്കുന്നത്.