ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന മൂന്നു പേര്‍ മരിച്ചു; പുതിയ കേസുകള്‍ 200ല്‍ താഴെയത്തി

qatar new corona cases

ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ മൂന്നു പേര്‍ കൂട കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കൊവിഡ് മരണം 177 ആയി. ഇന്ന് 196 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ആഴ്ച്ചകള്‍ക്കിടെ ഇതാദ്യമായാണ് പോസിറ്റീവ് കേസുകളില്‍ 200ല്‍ താഴെയെത്തുന്നത്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 201 പേരാണ് വൈറസ് ബാധയില്‍ നിന്നു മുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 107,779 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 3,151 പേരാണ്. 398 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 76 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.