ഖത്തറില്‍ ഇന്ന് മൂന്ന് കോവിഡ് മരണം കൂടി; രോഗവ്യാപനം വീണ്ടും കുറഞ്ഞു

qatar covid

ദോഹ: ഖത്തറില്‍ ഇന്ന് 158 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 224 പേരാണ് രോഗമുക്തി നേടിയത്. 103 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 55 പേര്‍. 2,442 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഇന്ന് ഖത്തറില്‍ മൂന്നുപേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 38, 45, 50 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 573. രാജ്യത്ത് ഇതുവരെ 2,16,123 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 2,19,138. ഇന്ന് 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 167 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 12,767 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ 27,29,437 ഡോസ് വാക്‌സിനുകളാണ് ഇതിനകം നല്‍കിയത്.
ALSO WATCH