Wednesday, May 18, 2022
HomeNewsfeedഖത്തറില്‍ ഇന്ന് 600 പേര്‍ക്ക് കോവിഡ്; ഇരട്ടിയോളം രോഗമുക്തി

ഖത്തറില്‍ ഇന്ന് 600 പേര്‍ക്ക് കോവിഡ്; ഇരട്ടിയോളം രോഗമുക്തി

ദോഹ: ഖത്തറില്‍ ഇന്ന് 600 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,217 പേരാണ് രോഗമുക്തി നേടിയത്. 351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 249 പേര്‍. 10,130 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

രാജ്യത്ത് 24 മണിക്കൂറിനിടെ 3 പേര്‍ കൂടി കോവിഡ് മൂലം മരിച്ചു. 27, 69, 73 വയസ്സുള്ളവരാണ് മരിച്ചത്. എല്ലാവരും നേരത്തേ മറ്റ് അസുഖങ്ങള്‍ ഉള്ളവരായിരുന്നു. ആകെ മരണം 496. രാജ്യത്ത് ഇതുവരെ 199,444 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 210,070. ഇന്ന് 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 551 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 30,074 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ 1,762,545 ഡോസ് വാക്‌സിനുകളാണ് ഇതിനകം നല്‍കിയത്.

 

Most Popular