Friday, September 30, 2022
HomeGulfQatarഖത്തറില്‍ ഇന്ന് 870 പേര്‍ക്കു കൂടി കോവിഡ്; മരണം 300 കവിഞ്ഞു

ഖത്തറില്‍ ഇന്ന് 870 പേര്‍ക്കു കൂടി കോവിഡ്; മരണം 300 കവിഞ്ഞു

ദോഹ: ഖത്തറില്‍ ഇന്ന് 870 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 468 പേര്‍ രോഗമുക്തി നേടി. 748 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 122 പേര്‍. ഇതോടെ നിലവില്‍ രാജ്യത്ത് രോഗബാധയുള്ളവരുടെ എണ്ണം 16,776 ആയി.

രാജ്യത്ത് ഇന്ന് മൂന്നുപേര്‍ കൂടി കോവിഡ് മൂലം മരിച്ചു. 49ഉം 71ഉം 76ഉം വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 301. രാജ്യത്ത് ഇതുവരെ 165,471 പേര്‍ രോഗമുക്തി നേടി. ഇന്ന് 189 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 1674 പേരാണ് വിവിധ ആശുപത്രികളിലുള്ളത്. 8,89,202 പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കി. 24 മണിക്കൂറിനിടെ 2,1993 ഡോസ് വാക്‌സിനാണ് നല്‍കിയത്.
ALSO WATCH

Most Popular