ദോഹ: 2022ലെ ഫിഫ ലോക കപ്പ് ഫുട്‌ബോളിന് വേണ്ടിയുള്ള മൂന്ന് സ്റ്റേഡിയങ്ങള്‍ കൂടി ഖത്തര്‍ 2020ല്‍ പണി പൂര്‍ത്തിയാക്കുമെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി പറഞ്ഞു. ദോഹ ഫോറത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ലോക കപ്പിനുള്ള ഒരുക്കങ്ങള്‍ നിശ്ചയിച്ചതു പ്രകാരം മുന്നോട്ടു പോവുകയാണെന്നും ഖത്തറിന് ഒരു പരിവര്‍ത്തനത്തിനുള്ള അവസരമാണ് ലോക കപ്പെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിന്റെ തയ്യാറെടുപ്പ് ശരിയായ രീതിയില്‍ മുന്നോട്ടു പോവുന്നതിന്റെ തെളിവാണ് അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ വിജയവും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ സംഘാടനവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.