ഖത്തര്‍ കെഎംസിസി ഭാരവാഹിയായിരുന്ന തൃശൂര്‍ സ്വദേശി നാട്ടില്‍ നിര്യാതനായി

panikka veettil haris

ദോഹ: ഖത്തര്‍ കെഎംസിസി സംസ്ഥാന കൗണ്‍സിലറായിരുന്ന തൃശുര്‍ സ്വദേശി നാട്ടില്‍ നിര്യാതനായി. ചാവക്കാട് മന്ദലാംകുന്ന് സ്വദേശി പണിക്കവീട്ടില്‍ ഹാരിസ് ആണ് മരിച്ചത്. അസുഖബാധിതനായതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. വൃക്കസംബന്ധമായ അസുഖങ്ങളെതുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇതിനിടെ അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പാണ് തൃശൂര്‍ ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയോടെയാണ് മരണം.

ഖത്തര്‍ കെഎംസിസി തൃശുര്‍ ജില്ലാ, മണ്ഡലം ഭാരവാഹിയും, സ്റ്റേറ്റ് കൗണ്‍സിലറുമായിരുന്നു. ഷമീമയാണ് ഭാര്യ. മകന്‍: റോഷിന്‍ ഇഫ്‌സത്ത്.