ദോഹ: ഖത്തറില്‍ നാളെ പകല്‍ ഇടിയോട് കൂടിയ മഴയ്ക്കും പെട്ടെന്നുള്ള ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. പകല്‍ ചൂടും രാത്രിയില്‍ മിതമായ ചൂടും അനുഭവപ്പെടും.
ഇന്ന് വൈകുന്നേരത്തോടെ ആകാശം മേഘാവൃതമാവും. ചാറ്റല്‍ മഴയ്ക്കും സാധ്യതയുണ്ട്. വെള്ളിയാഴ്ച്ച രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇടിയോട് കൂടിയ മഴയ്ക്കും ഒപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
വരും ദിവസങ്ങളില്‍ ചുരുങ്ങിയ താപനില 25 ഡിഗ്രിസെല്‍ഷ്യസും കൂടിയ താപനില 32 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.
ALSO WATCH