Friday, September 30, 2022
HomeNewsfeedഅറബ് കപ്പിനുള്ള അവസാന വട്ട ടിക്കറ്റ് വില്‍പ്പന ഇന്ന് മുതല്‍

അറബ് കപ്പിനുള്ള അവസാന വട്ട ടിക്കറ്റ് വില്‍പ്പന ഇന്ന് മുതല്‍

ദോഹ: ലോക കപ്പ് സ്റ്റേഡിയങ്ങളില്‍ നടക്കുന്ന ഫിഫ അറബ് കപ്പിന്റെ അവസാന വട്ട ടിക്കറ്റ് വില്‍പ്പന ഇന്ന് ഉച്ചയ്ക്ക് 12.000 മുതല്‍ FIFA.com/tickets വെബ്‌സൈറ്റില്‍. അല്‍ ബൈത്ത്, റാസ് അബൂ അബൂദ് സ്റ്റേഡിയങ്ങളുടെ ഉദ്ഘാടന ചടങ്ങുകള്‍ വീക്ഷിക്കാനുള്ള അവസരം കൂടിയാണ് കാണികള്‍ക്ക് ലഭിക്കുന്നത്.

ടൂര്‍ണമെന്റ് അവസാനിക്കുന്നതുവരെ നീളുന്ന അവസാന വട്ട വില്‍പ്പനയില്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയിലാണ് ടിക്കറ്റ് ലഭിക്കുക. നിലവില്‍ നവംബര്‍ 30ന് അല്‍ ബൈത്ത് സ്റ്റേഡിയത്തിലും(ഖത്തര്‍-ബഹ്‌റൈന്‍), റാസ് അബൂ അബൂദ് സ്റ്റേഡിയത്തിലും(യുഎഇ-സിറിയ) നടക്കുന്ന ഉദ്ഘാടന മല്‍സരം ഉള്‍പ്പെടെ 32 മല്‍ലസരങ്ങളുടെയും ടിക്കറ്റുകള്‍ ലഭ്യമാണ്.

25 റിയാലിന്റെ കാറ്റഗറി 4 ടിക്കറ്റുകള്‍ സെമി ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍ക്ക് ഒഴിച്ച് ലഭ്യമാണ്. ഫിഫ ലോക കപ്പിലേതെന്ന പോലെ ഒരു ദിവസം ഒന്നിലധികം മല്‍സരങ്ങള്‍ കാണാന്‍ അവസരം ലഭിക്കും. പൊതു ഗതാഗത സംവിധാനം ഉപയോഗിച്ച് ഒരു സ്‌റ്റേഡിയത്തില്‍ നിന്ന് മറ്റൊന്നിലേക്ക് എളുപ്പത്തില്‍ എത്താനാവും.

നവംബര്‍ മധ്യം മുതല്‍ ദോഹ എക്‌സിബിഷന്‍ സെന്ററിലെ ഫിഫ വെന്യൂ ടിക്കറ്റിങ് സെന്ററില്‍ നിന്ന് നേരിട്ടും ടിക്കറ്റുകള്‍ ലഭിക്കും. ടിക്കറ്റുകള്‍ വാങ്ങിയവര്‍ സ്മാര്‍ട്ട് ടെക്‌നോളജി ഐഡന്റിഫിക്കേഷന്‍ കാര്‍ഡായ ഫാന്‍ ഐഡിക്ക് വേണ്ടി ഓണ്‍ലൈനില്‍(FAC21.qa) അപേക്ഷിക്കണം.
ALCO WATCH

Most Popular