Sunday, December 4, 2022
HomeGulfQatarഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാന്‍ സമയമായെന്ന് അമേരിക്ക

ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാന്‍ സമയമായെന്ന് അമേരിക്ക

വാഷിങ്ടണ്‍: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള സമയം ആഗതമായെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ. ഖത്തര്‍-അമേരിക്ക നയന്തന്ത്ര ചര്‍ച്ചയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖത്തര്‍ അമേരിക്കയുടെ ഗള്‍ഫ് മേഖലയിലെ മികച്ച പങ്കാളിയാണ്. അഫ്ഗാന്‍ പ്രതിസന്ധിയടക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള ഇടപെടല്‍ ഖത്തറിന് മേലുള്ള ലോകത്തിന്റെ മതിപ്പ് വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം, ഗള്‍ഫ് പ്രതിസന്ധി രമ്യമായ രീതിയില്‍ പരിഹരിക്കുന്നതിന് സമയം ആഗതമായെന്ന് പോംപിയോ ചൂണ്ടിക്കാട്ടി. സിറിയയിലെയും ലബ്‌നാനിലെയും സംഘര്‍ഷം ലഘൂകരിക്കുന്നതില്‍ ഖത്തറിന് പ്രധാന പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2021 ഖത്തര്‍ സാംസ്‌കാരിക വര്‍ഷം അമേരിക്കയുമായി സഹകരിച്ച് ആഘോഷിക്കുന്നതിനുള്ള ധാരണാ പത്രം പരിപാടിയില്‍ ഒപ്പുവയ്ക്കും. അമേരിക്കയുമായുള്ള തന്ത്രപരവും നിക്ഷേപരവുമായ ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ആല്‍ഥാനി പറഞ്ഞു.

Time to find a solution to end the Gulf dispute: Mike Pompeo

Most Popular