ദോഹ: വേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കാനിരിക്കേ രക്ഷിതാക്കള്‍ക്കുള്ള നിര്‍ദേശങ്ങളുമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍. സ്‌കൂളിലേക്ക് മടങ്ങുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ളതാണ് നിര്‍ദേശങ്ങള്‍.
താഴെപറയുന്ന നിര്‍ദേശങ്ങളാണ് എച്ച്എംസി സ്‌കൂളിലേക്ക് മടങ്ങുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി മുന്നോട്ട് വച്ചത്
1. ക്ലാസ് മുറികളിലേക്ക് മടങ്ങുന്നതിന് കുട്ടികള്‍ക്ക് ആവശ്യമായ ആത്മവിശ്വാസം നല്‍കുകയും അവരുടെ ആശങ്കകള്‍ പരിഹരിക്കുകയും ചെയ്യുക.
2. സ്‌കൂളിലെ കോവിഡ് മുന്‍കരുതല്‍ നടപടികളെക്കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കുക. ഫേസ് മാസ്‌ക്ക്, സോഷ്യല്‍ ഡിസ്റ്റന്‍സിങ്, ശുചിത്വം തുടങ്ങിയ കാര്യങ്ങള്‍ ബോധവല്‍ക്കരിക്കുക
3. സ്‌കൂള്‍ തുറക്കും മുമ്പ് തന്നെ സ്‌കൂള്‍ ദിനങ്ങളിലെ ദിനചര്യകള്‍ ശീലിപ്പിക്കുക. ഉറക്കം, ഭക്ഷണം, ഹോം വര്‍ക്ക്, കളി തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ ക്രമീകരിക്കുക
4. രക്ഷിതാക്കളുടെ ഉല്‍ക്കണ്ഠ കുട്ടികള്‍ക്ക് വായിച്ചെടുക്കാനാവും. അതു കൊണ്ട് തന്നെ ശാന്തത കൈവരിക്കുക, അത് നിങ്ങളുടെ കുട്ടികള്‍ക്കും ആത്മവിശ്വാസം നല്‍കും.
കോവിഡുമായി ബന്ധപ്പെട്ട് മാനസിക സംഘര്‍ഷങ്ങളും ഉല്‍ക്കണ്ഠയും അനുഭവിക്കുന്നവര്‍ക്ക് 16000 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ALSO WATCH