ദോഹ: പാലത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച തൊഴിലാളിയെ ഖത്തര്‍ സിവില്‍ ഡിഫസന്‍സ് ടീം സ്‌നേഹപൂര്‍വ്വം ഇടപെട്ട് പിന്തിരിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
സിവില്‍ ഡിഫന്‍സ് ടീമിലെ രണ്ട് അംഗങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചയാളെ സമീപിക്കുന്നതാണ് ദൃശ്യത്തിന്റെ തുടക്കത്തിലുള്ളത്. നിഷേധപൂര്‍വ്വം കൈകള്‍ ചലിപ്പിക്കുന്ന ഇയാളെ സിവില്‍ ഡിഫന്‍സ് അംഗം ചേര്‍ത്ത് പിടിക്കുന്നതും പാലത്തില്‍ നിന്ന് നടന്നു നീങ്ങുന്നതുമാണ് പിന്നീട് കാണുന്നത്.
كفو رجال الدفاع المدني 👏👏👏. الله يحفظنا من مثل هذه المشاكل https://t.co/ZzC4piQJYS
— احمد جاسم السوج (@alsooja) September 8, 2021
ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോയുടെ കീഴില്‍ അഭിനന്ദന പ്രഹമാണ്. സിവില്‍ ഡിഫന്‍സ് സംഘത്തെ അഭിനന്ദിക്കുന്നതിനൊപ്പം പലരും ഏഷ്യന്‍ തൊഴിലാളികളുടെ സാമ്പത്തിക പ്രയാസങ്ങളും ചൂണ്ടിക്കാട്ടി.
ദൈവം അദ്ദേഹത്തിന്റെ പ്രയാസങ്ങള്‍ നീക്കിക്കൊടുക്കട്ടെ. ഏഷ്യന്‍ തൊഴിലാളികളില്‍ ഭൂരിഭാഗവും സാമ്പത്തിക പ്രയാസം നേരിടുന്നുണ്ട്. പ്രവാസം അവരുടെ പ്രയാസം നീക്കാന്‍ പര്യാപ്തമല്ല. അതാണ് അവരെ ആത്മഹത്യയിലേക്കു നയിക്കുന്നത്-ഒരു കമന്റില്‍ പറയുന്നു. പ്രയാസം നേരിടുന്നവര്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ ആളുകള്‍ മുന്നോട്ട് വരണമെന്നും പലരും കമന്റ് ചെയ്തു.
അതേസമയം, ആത്മഹത്യക്ക് ശ്രമിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല.