ദോഹ: കൊവിഡ് കാരണം ഖത്തറില്‍ കുടുങ്ങിക്കിടക്കുന്ന കാലാവധി കഴിഞ്ഞ ടൂറിസ്റ്റ് വിസക്കാര്‍ ജൂലൈ 21ന് അകം രാജ്യം വിടണമെന്ന് ഖത്തര്‍ ഗവണ്‍മെന്റ് കോണ്ടാക്ട് സെന്ററായ ഹൂക്കൂമി(109) അറിയിച്ചതായി ഐലൗഖത്തര്‍ വെബ്‌സൈറ്റ് റിപോര്‍ട്ട് ചെയ്തു. ഓണ്‍അറൈവലും അല്ലാതെയുമുള്ള എല്ലാ ടൂറിസ്റ്റ് വിസക്കാരും ജൂലൈ 21ന് അകം രാജ്യം വിടണമെന്നാണ് നിലവിലെ തീരുമാനം.
എക്‌സ്റ്റന്‍ഷന്‍ ഒരു തവണ ഉപയോഗപ്പെടുത്തിയവരും തങ്ങളുടെ നാട്ടിലേക്ക് വിമാന സര്‍വീസ് ഉള്ളവരുമായ എല്ലാ ടൂറിസ്റ്റ് വിസക്കാരും ജൂലൈ 21ന് ഉള്ളില്‍ ഖത്തര്‍ വിടണമെന്ന് ഇമിഗ്രേഷന്‍ ജനറല്‍ ഡയറക്ടറേറ്റ് വിശദീകരിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു.
വിമാന യാത്രയ്ക്ക് വിലക്കുള്ള രാജ്യക്കാര്‍ വിസാ എക്സ്റ്റന്‍ഷന് വേണ്ടി ഇമിഗ്രേഷന്‍ ഓഫിസുമായി ബന്ധപ്പെടണം. ജൂലൈ 21ന് ശേഷം വിസാ കാലാവധി തീരുന്നവര്‍ക്ക് എക്സ്റ്റന്‍ഷന്‍ കാലാവധിയില്‍ രാജ്യത്ത് തുടരാവുന്നതാണ്. എന്നാല്‍, രാജ്യത്തേക്ക് വിമാന സര്‍വീസ് ഉള്ളവര്‍ക്ക് എസ്റ്റന്‍ഷന്‍ അനുവദിക്കില്ല.
ജൂലൈ 21ന് അകം രാജ്യംവിടാത്തവര്‍ ദിവസം 200 റിയാല്‍ വീതം പിഴ അടക്കേണ്ടി വരുമെന്ന് ഇമിഗ്രേഷന്‍ ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. ഫാമിലി, ബിസിനസ് വിസകള്‍ മെത്രാഷ് 2 വഴി പുതുക്കാവുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി. ്‌വ്യക്തമാക്കിയതായും ഐലൗഖത്തര്‍ റിപോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഇത് സംബന്ധമായി ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.
രാജ്യം വിടേണ്ടവര്‍
-രാജ്യത്തേക്ക് വിമാന സര്‍വീസുള്ളവരും നിലവില്‍ എക്‌സ്റ്റന്‍ഷന്‍ ഉപയോഗിച്ചിട്ടുള്ളവരുമായ ടൂറിസ്റ്റ് വിസക്കാര്‍
രാജ്യത്ത് തുടരാവുന്നവര്‍
-ഫാമിലി വിസിറ്റ് വിസ, ബിസിനസ് വിസയിലുള്ളവര്‍
-ടൂറിസ്റ്റ് വിസയില്‍ എക്സ്റ്റന്‍ഷന്‍ ബാക്കിയുള്ളവര്‍
-സ്വന്തം രാജ്യത്തേക്ക് വിമാന സര്‍വീസ് ആരംഭിച്ചിട്ടില്ലാത്ത ടൂറിസ്റ്റ് വിസക്കാര്‍
നിങ്ങളുടെ വിസയുടെ സ്റ്റാറ്റസ് അറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക