Thursday, December 2, 2021
HomeNewsfeedവ്യാപാര സംബന്ധമായ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സംവിധാനമൊരുക്കി ഖത്തര്‍ ഇന്ത്യന്‍ എംബസി

വ്യാപാര സംബന്ധമായ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സംവിധാനമൊരുക്കി ഖത്തര്‍ ഇന്ത്യന്‍ എംബസി

ദോഹ: ഖത്തറിലെ ഇന്ത്യക്കാര്‍ക്കും ഖത്തരികള്‍ക്കും വ്യാപാര സംബന്ധമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ഇന്ത്യന്‍ എംബസി ഓണ്‍ലൈന്‍ സംവിധാനമൊരുക്കി. ഖത്തറിലും ഇന്ത്യയിലുമുള്ള വ്യാപാരങ്ങള്‍ സംബന്ധിച്ച് അന്വേഷണങ്ങള്‍ നടത്താവുന്നതാണ്. ഈ ലിങ്കില്‍ പോയി വിശദാംശങ്ങള്‍ പൂരിപ്പിച്ച് നല്‍കിയാല്‍ ആവശ്യമായ വിവരങ്ങള്‍ ലഭിക്കും.

ഖത്തറിലുള്ള കമ്പനിയാണെങ്കില്‍ കമ്പനിയുടെ പേര്, സിആര്‍ നമ്പര്‍, വിലാസം, ഏത് വിഭാഗത്തില്‍പ്പെട്ടതാണ് കമ്പനി, ഇറക്കുമതി സംബന്ധിച്ച വിവരങ്ങള്‍, എന്ത് വിവരമാണ് അറിയേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ പൂരിപ്പിച്ച് നല്‍കിയാല്‍ മതിയാവും. ഇന്ത്യയിലുള്ള കമ്പനിയാണെങ്കില്‍ അടിസ്ഥാന വിവരങ്ങള്‍ക്കു പുറമേ കയറ്റുമതി സംബന്ധിച്ച വിശദാംശങ്ങളാണ് നല്‍കേണ്ടത്.

Most Popular