Friday, August 12, 2022
HomeGulfQatarഖത്തറിലെ കോര്‍ണിഷ് സ്ട്രീറ്റില്‍ ഗതാഗത മാറ്റം ഇന്നുമുതല്‍

ഖത്തറിലെ കോര്‍ണിഷ് സ്ട്രീറ്റില്‍ ഗതാഗത മാറ്റം ഇന്നുമുതല്‍

ദോഹ: ഖത്തറിലെ കോര്‍ണിഷ് സ്ട്രീറ്റില്‍ ഗതാഗതം വഴിതിരിച്ചുവിട്ടുകൊണ്ടുള്ള മാറ്റം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയം ഇന്റര്‍സെക്ഷന്‍ സ്ഥിതി ചെയ്യുന്ന 400 മീറ്റര്‍ ഭാഗത്താണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുക. ഗതാഗത വകുപ്പിന്റെ സഹകരണത്തോടെ 10 മാസത്തേക്കാണ് കോര്‍ണിഷ് സ്ട്രീറ്റില്‍ ഗതാഗതമാറ്റം കൊണ്ടുവരുന്നതെന്നാണ് വിവരം.

ഡൗണ്‍ടൗണ്‍ ദോഹ-പാക്കേജ് 2 വികസന, സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി കോര്‍ണിഷ് സൗന്ദര്യവത്കരണ, അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങളോടനുബന്ധിച്ചാണ് ഗതാഗത നിയന്ത്രണം. പദ്ധതി പ്രദേശത്ത് യാത്രക്കാര്‍ക്കാവശ്യമായ അടയാളങ്ങളും നിര്‍ദേശങ്ങളടങ്ങിയ ബോര്‍ഡുകളും അഷ്ഗാല്‍ സ്ഥാപിച്ചിട്ടുണ്ട്.

ഇന്റര്‍സെക്ഷന്‍ അടച്ചിട്ട് ഇരുവശത്തേക്കും മൂന്ന് വരിപ്പാതകളോടുകൂടിയ സമാന്തര പാതയിലൂടെ സ്ഥാപിക്കുന്നതോടെ സിഗ്നലുകളും റദ്ദ് ചെയ്യും. ഷര്‍ഖ് ഇന്റര്‍സെക്ഷനില്‍ നിന്നും ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയത്തില്‍ നിന്നുമുള്ള യാത്രക്കാര്‍ നേരെ മുന്നോട്ടുനീങ്ങി തൊട്ടടുത്ത ഇന്റര്‍സെക്ഷനില്‍ നിന്നും യൂ-ടേണ്‍ എടുത്ത് അവരുടെ ലക്ഷ്യസ്ഥാനങ്ങളിലെത്തണമെന്ന് അഷ്ഗാല്‍ അറിയിച്ചു.

Most Popular