റോഡില്‍ അഭ്യാസം കാണിച്ച ഡ്രൈവറെ ഖത്തര്‍ ട്രാഫിക് വകുപ്പ് പിടികൂടി (വീഡിയോ കാണാം)

reckless driving

ദോഹ: അല്‍സൈലിയ റൗണ്ട്എബൗട്ടില്‍ അഭ്യാസം കാണിച്ച വാഹന ഉടമയെ ഖത്തര്‍ ട്രാഫിക് ഡിപാര്‍ട്ട്‌മെന്റ് പിടികൂടി. വാഹനം രണ്ട് ചക്രത്തില്‍ ബാലന്‍സ് ചെയ്ത് കൊണ്ടുള്ള സൈഡ് വാള്‍ സ്‌കീയിങ് നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

പകല്‍ സമയത്ത് കറുത്ത നിറത്തിലുള്ള വാഹനം അല്‍ സൈലിയ റൗണ്ട്എബൗട്ടില്‍ അഭ്യാസം കാണിക്കുന്ന വീഡിയോയും ട്രാഫിക് വിഭാഗം പുറത്തുവിട്ടു. ഡ്രൈവറെ പബ്ലിക് പ്രോസിക്യൂഷന്‍ വിഭാഗത്തിന് കൈമാറി.

Traffic department arrests one for ‘sidewall skiing’ on Qatar roads