ദോഹ: ഡിസംബര്‍ 15 മുതല്‍ 21 വരെ ഖത്തര്‍ ദേശീയ ദിനവുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ അലങ്കരിക്കുന്നതിന് ട്രാഫിക് ഡിപാര്‍ട്ട്മെന്റ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതു പ്രകാരം വാഹനങ്ങളുടെ വിന്‍ഡ്ഷീല്‍ഡില്‍ കളര്‍ നല്കാന് പാടില്ല. ദേശീയ ദിനത്തിന് വേണ്ടി വാഹനങ്ങളുടെ നിറം മാറ്റാനും പാടില്ല. അലങ്കാരങ്ങള്‍ വാഹനത്തിന്റെ മുന്നിലും പിന്നിലുമുള്ള നമ്പര്‍ പ്ലേറ്റുകള്‍ മറക്കരുതെന്നും ട്രാഫിക് ഡിപാര്‍ട്ട്മെന്റ് അറിയിച്ചു.
വാഹനങ്ങളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേരില്‍ കൂടുതല്‍ സഞ്ചരിക്കാന്‍ പാടില്ലെന്ന നിര്‍ദേശം അധികൃതര്‍ ആവര്‍ത്തിച്ചു. കുടുംബത്തിന് മാത്രമാണ് ഇക്കാര്യത്തില്‍ ഇളവ്. മുഴുവന്‍ യാത്രക്കാരും ഫേസ് മാസ്ക്ക് ധരിച്ചിരിക്കണം. അതേ സമയം, കോര്‍ണിഷില്‍ നടക്കുന്ന ദേശീയ ദിനാഘോഷത്തില്‍ ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമേ പ്രവേശനമുണ്ടാവൂ എന്ന് അധികൃതര്‍ അറിയിച്ചു.
Traffic department lists conditions to be followed for vehicles during QND 2020