ഖത്തറില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ പദ്ധതി

qatar traffic

ദോഹ: ഖത്തറില്‍ നിരവധി ട്രാഫിക് ലംഘനങ്ങളില്‍ കുടുങ്ങി വന്‍തുക ഫൈന്‍ വന്നിട്ടുള്ള ആളുകള്‍ക്ക് അവ ഒത്തുതീര്‍പ്പ് ആക്കുന്നതിന് അവസരമൊരുക്കി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. ഡിസംബര്‍ 6ന് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിടും. പിഴ തുകയില്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ട് അനുവദിക്കുന്ന രീതിയിലുള്ള പദ്ധതിയാണ് തയ്യാറാവുന്നത്.