Wednesday, January 19, 2022
HomeNewsfeedഅറബ് കപ്പില്‍ ഇന്ന് കലാശപ്പോര്; മൂന്നാം സ്ഥാനത്തിന് വേണ്ടി ഖത്തര്‍, കളിയാരാധകര്‍ ശ്രദ്ധിക്കേണ്ടത്

അറബ് കപ്പില്‍ ഇന്ന് കലാശപ്പോര്; മൂന്നാം സ്ഥാനത്തിന് വേണ്ടി ഖത്തര്‍, കളിയാരാധകര്‍ ശ്രദ്ധിക്കേണ്ടത്

ദോഹ: ഖത്തറിലെയും ആയല്‍ രാജ്യങ്ങളിലെയും കാല്‍പ്പന്ത് പ്രേമികളെ രണ്ടാഴ്ച്ചയിലേറെ ആവേശത്തേരിലേറ്റിയ കാല്‍പന്തുല്‍സവത്തിന് ഇന്ന് കൊടിയിറക്കം. ഖത്തര്‍ സമയം ഇന്ന് വൈകീട്ട് 6ന് അല്‍ബൈത്ത് സ്റ്റേഡിയത്തിലാണ് അറബ് കപ്പ് ഫൈനല്‍. ആഫ്രിക്കന്‍ കരുത്തരായ അല്‍ജീരിയയും തുണീഷ്യയുമാണ് കപ്പില്‍ മുത്തമിടാന്‍ കൊമ്പുകോര്‍ക്കുന്നത്.

ആതിഥേയരും ഏഷ്യന്‍ ചാമ്പ്യന്മാരുമായ ഖത്തറിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസമാണ് അല്‍ജീരിയയുടെ മുതല്‍ക്കൂട്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ സിറിയയോട് തോറ്റെങ്കിലും പിന്നീട് ശക്തമായി തിരിച്ചുവന്ന ടീമാണ് തുണീഷ്യ. നിലവില്‍ ഗോള്‍ വേട്ടയില്‍ മുന്നിലുള്ള ജാസിരിയും മികച്ച പിന്തുണ നല്‍കുന്ന ബിന്‍ലര്‍ബിയും മസാകിനിയും തുണീഷ്യയുടെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു. അതേസയമ,ം മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള ഖത്തര്‍-ഈജിപ്ത് ലൂസേഴ്‌സ് ഫൈനലും ഇന്ന് നടക്കും. ഖത്തര്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് സ്റ്റേഡിയം 974 ലാണ് മത്സരം.
stadium express serviceഖത്തര്‍ ദേശീയ ദിനത്തില്‍ നടക്കുന്ന മല്‍സരങ്ങള്‍ കാണാനെത്തുന്ന കളിയാരാധകര്‍ക്ക് സംഘാടകര്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

ഈജിപ്ത്- ഖത്തര്‍ മല്‍സരത്തിന് സ്റ്റേഡിയം 974ന്റെ കവാടങ്ങള്‍ രാവിലെ 10 മണിക്ക് തന്നെ തുറക്കും. ഫൈനല്‍ മല്‍സരം നടക്കുന്ന അല്‍ബൈത്ത് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് ശേഷം 2ന് ആണ് ഗേറ്റ് തുറക്കുക.

കളി തുടങ്ങുന്നതിന് മുമ്പും മല്‍സരത്തിന് ശേഷവും സ്റ്റേഡിയങ്ങള്‍ക്കു സമീപമുള്ള റോഡുകളില്‍ വലിയ തിരക്ക് അനുഭവപ്പെടുമെന്ന കാര്യം പൊതുജനങ്ങള്‍ കണക്കിലെടുക്കണം. ദോഹ മെട്രോയിലും ഉച്ചയ്ക്ക് ശേഷവും വൈകീട്ടും നല്ല തിരക്കായിരിക്കും.

ഈജിപ്ത്-ഖത്തര്‍ മല്‍സരം (കിക്കോഫ് 1 മണി)

ദോഹ മെട്രോ: ഗോള്‍ഡ് ലൈന്‍ വഴി റാസ് അബൂ അബൂദ് സ്‌റ്റേഷനില്‍ ഇറങ്ങാം.

സ്‌റ്റേഡിയം എക്‌സ്പ്രസ് ബസ്: ഖലീഫ സ്ട്രീറ്റില്‍ നിന്നും സൂഖ് വാഖിഫില്‍ നിന്നും സ്റ്റേഡിയത്തിലേക്ക് പ്രത്യേകം ബസ്സുകള്‍ ഉണ്ടാവും. കളിക്ക് നാല് മണിക്കൂര്‍ മുമ്പ് തുടങ്ങി കളി കഴിഞ്ഞ് 90 മിനിറ്റ് വരെ സര്‍വീസ് തുടരും.
fifa arab cup parkingസ്വകാര്യ വാഹനങ്ങള്‍: ഉം ഗുവൈലിന, ഫ്രീസോണ്‍ മെട്രോ സ്‌റ്റേഷന്‍ എന്നിവയ്ക്ക് സമീപമുള്ള പാര്‍ക്ക് ആന്റ് റൈഡ് സ്റ്റേഷനുകളില്‍ പാര്‍ക്ക് ചെയ്ത് ഷട്ടില്‍ ബസ് സര്‍വീസ് ഉപയോഗിച്ച് സ്‌റ്റേഡിയത്തിലെത്താം. ഗൂഗിള്‍ മാപ്പിലോ വേസിലോ സ്‌പെക്ടേറ്റര്‍ പാര്‍ക്കിങ് P71, P72 എന്ന് ടൈപ്പ് ചെയ്താല്‍ പാര്‍ക്കിങ് സ്ലത്ത് എത്താനാവും.

സ്റ്റേഡിയത്തിലേക്ക് 20-30 മിനിറ്റ് കൊണ്ട് നടന്നെത്താവുന്ന ദൂരത്തിലും പാര്‍ക്കിങ് ഉണ്ട്. ഗൂഗിള്‍ മാപ്പിലോ വേസിലോ സ്‌പെക്ടേറ്റര്‍ പാര്‍ക്കിങ് P70 എന്ന് ടൈപ്പ് ചെയ്താല്‍ പാര്‍ക്കിങ് സ്ഥലത്ത് എത്താനാവും.

അല്‍ജീരിയ- തൂണീഷ്യ മല്‍സരം അല്‍ബൈത്ത് സ്റ്റേഡിയത്തില്‍(കിക്കോഫ് വൈകീട്ട് 6 മണി)

ദോഹ മെട്രോ: റെഡ് ലൈന്‍ വഴി ലുസൈല്‍ സ്റ്റേഡിയം സ്‌റ്റേഷനില്‍ ഇറങ്ങാം.

സ്‌റ്റേഡിയം എക്‌സ്പ്രസ് ബസ്: ഖലീഫ സ്ട്രീറ്റില്‍ നിന്നും സൂഖ് വാഖിഫില്‍ നിന്നും സ്റ്റേഡിയത്തിലേക്ക് പ്രത്യേകം ബസ്സുകള്‍ ഉണ്ടാവും. കളിക്ക് നാല് മണിക്കൂര്‍ മുമ്പ് തുടങ്ങി കളി കഴിഞ്ഞ് 90 മിനിറ്റ് വരെ സര്‍വീസ് തുടരും.
fifa arab cup parking1സ്വകാര്യ വാഹനങ്ങള്‍: സ്റ്റേഡിയത്തിലേക്ക് 20-30 മിനിറ്റ് കൊണ്ട് നടന്നെത്താവുന്ന ദൂരത്തിലും പാര്‍ക്കിങ് ഉണ്ട്. ഗൂഗിള്‍ മാപ്പിലോ വേസിലോ സ്‌പെക്ടേറ്റര്‍ പാര്‍ക്കിങ് P50, P51, P53 എന്ന് ടൈപ്പ് ചെയ്താല്‍ പാര്‍ക്കിങ് സ്ഥലത്ത് എത്താനാവും.

Most Popular