Wednesday, May 18, 2022
HomeGulfQatarരണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത ഉടനെ ഖത്തറില്‍ നിന്ന് യാത്ര ചെയ്യാമോ? ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം

രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത ഉടനെ ഖത്തറില്‍ നിന്ന് യാത്ര ചെയ്യാമോ? ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം

ദോഹ: രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ച ഉടനെ ഖത്തറില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് തടസ്സമില്ലെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇത് സംബന്ധമായി സോഷ്യല്‍ മീഡിയയില്‍ നിരവധി പ്രചാരണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് വിശദീകരണം. എന്നാല്‍, രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസത്തിന് ശേഷം മാത്രമേ മടങ്ങി വരുമ്പോഴുള്ള ക്വാറന്റീന്‍ ഇളവ് ലഭിക്കുകയുള്ളു. രണ്ടാം ഡോസ് സ്വീകരിച്ച അന്ന് തന്നെ നാട്ടില്‍ പോകുന്നവര്‍ 14 ദിവസത്തിന് ശേഷമാണ് മടങ്ങുന്നതെങ്കില്‍ ഖത്തറിലെത്തിയാല്‍ ക്വാറന്റീനില്‍ കഴിയേണ്ടതില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസത്തിന് ശേഷമാണ് പൂര്‍ണ തോതിലുള്ള വൈറസ് പ്രതിരോധ ശേഷി കൈവരിക്കുന്നത് എന്നതിനാലാണിത്.

Most Popular