ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് 500 ഡോളര്‍ കൂപ്പണ്‍ കൊടുക്കുന്നുണ്ടോ? വാസ്തവം അറിയാം

lulu hypermarket offer

ദോഹ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലുലുവില്‍ നിന്ന് ഷോപ്പിങ് നടത്തിയാല്‍ 500 ഡോളര്‍ കിട്ടുമെന്ന് പ്രചാരണം. http://lulu.bpromos.net എന്ന വെബ്‌സൈറ്റിലാണ് ഈ ഓഫര്‍.

ഈ വെബ്‌സൈറ്റ് തുറന്നാല്‍ ഏതാനും ചോദ്യങ്ങളാണ് ലഭിക്കുക. ലുലു ഏറ്റവും മികച്ച ഹൈപ്പര്‍ മാര്‍ക്കറ്റ് ആണെന്ന് താങ്കള്‍ കരുതുന്നുണ്ടോ? ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും താങ്കള്‍ ശുപാര്‍ശ ചെയ്യുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ഇതില്‍ ഉള്ളത്. തുടര്‍ന്ന് ഈ സന്ദേശം 20 സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്താല്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് പര്‍ച്ചേസ് ചെയ്യാനുള്ള 500 ഡോളര്‍ കൂപ്പണ്‍ ലഭിക്കുമെന്നാണു വാഗ്ദാനം. ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്യാനുള്ള ഓപ്ഷനും നല്‍കിയിട്ടുണ്ട്.

ഈ ഓഫര്‍ തികച്ചും വ്യാജമാണെന്ന് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജ്‌മെന്റ് അറിയിച്ചു. ഇത്തരം വ്യാജ വെബ്‌സൈറ്റുകളുടെ കെണിയില്‍ വീഴരുതെന്നും തട്ടിപ്പുകാരെക്കുറിച്ച് അധികൃതര്‍ക്ക് വിവരം നല്‍കിയിട്ടുണ്ടെന്നും ലുലു അറിയിച്ചു. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഓഫറുകളെക്കുറിച്ച് അറിയാന്‍ ഒദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ ആശ്രയിക്കണമെന്നും ലുലു അധികൃതര്‍ അഭ്യര്‍ഥിച്ചു.