Sunday, January 23, 2022
HomeNewsfeedതുര്‍ക്കി പ്രസിഡന്റ് നാളെ ഖത്തറിലെത്തും

തുര്‍ക്കി പ്രസിഡന്റ് നാളെ ഖത്തറിലെത്തും

ദോഹ: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം നാളെ ഖത്തറിലെത്തും. ഖത്തര്‍ – തുര്‍ക്കി സ്ട്രാറ്റജിക് കമ്മിറ്റിയുടെ ഏഴാമത് യോഗത്തില്‍ പങ്കെടുത്തുന്ന തുര്‍ക്കി സംഘത്തെ ഉര്‍ദുഗാന്‍ നയിക്കും.

തുര്‍ക്കി പ്രസിഡന്റും ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും നാളെ കൂടിക്കാഴ്ച്ച നടത്തും. തന്ത്രപ്രധാന മേഖലകളിലെ സംയുക്ത സഹകരണവും അത് മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ചര്‍ച്ച ചെയ്യും. മേഖലാ, അന്താരാഷ്ട്ര രംഗത്തെ ഏറ്റവും പുതിയ സംഭവ വികാസങ്ങളും ചര്‍ച്ചയാവും. ഉര്‍ദുഗാന്റെ സന്ദര്‍ശന വേളയില്‍ വിവിധ മേഖലകളില്‍ ധാരണാപത്രവും കരാറുകളും ഒപ്പുവയ്ക്കും.

Most Popular