ഖത്തറിനെതിരേ വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്ന നിരവധി ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തു

twitter accounts deleted

ദോഹ: ആധികാരികമല്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഖത്തറിനെയും തുര്‍ക്കിയെയും വിമര്‍ശിക്കുകയും സൗദി അറേബ്യയെ പുകഴ്ത്തുകയും ചെയ്യുന്ന ആയിരക്കണക്കിന് അക്കൗണ്ടുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു. സൗദി അറേബ്യയുമായി ബന്ധപ്പെട്ടതും സൗദി, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതുമായ 5,350 അക്കൗണ്ടുകളാണ് നീക്കം ചെയ്തതെന്ന് ട്വിറ്റര്‍ ട്വീറ്റ് ചെയ്തു. സൗദിയെ പ്രകീര്‍ത്തിക്കുന്നതും ഖത്തറിനെയും തുര്‍ക്കിയെയും വിമര്‍ശിക്കുന്നതുമായിരുന്നു ഇവയിലെ ട്വീറ്റുകള്‍.

ഈജിപ്ത് ആസ്ഥാനമായി ഓപറേറ്റ് ചെയ്തിരുന്ന അല്‍ഫജര്‍ നെറ്റ്‌വര്‍ക്കിന്റെ പേരില്‍ പ്രവര്‍ത്തിച്ചിരുന്ന 2,541 അക്കൗണ്ടുകളും നീക്കം ചെയ്തു. ഇറാന്‍, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ക്കെതിരായിരുന്നു ഇവയിലെ ട്വീറ്റുകള്‍ മുഴുവന്‍. ഈജിപത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്നവയായിരുന്നു ഈ അക്കൗണ്ടുകളെന്ന് സൂചന ലഭിച്ചതായി ട്വറ്റര്‍ അറിയിച്ചു.

ഒരേ കേന്ദ്രത്തില്‍ നിന്ന് നിരവധി വ്യാജ അക്കൗണ്ടുകള്‍ വഴി എതിരാളികളെ ഇകഴ്ത്തുന്ന പോസ്റ്റുകളിടുകയായിരുന്നു ഇവര്‍.

Twitter removes thousands of unauthentic accounts praising Saudi and critical of Qatar