ഖത്തറില്‍ കൊറോണ ബാധിച്ച് രണ്ടു മരണം കൂടി; രോഗികളുടെ എണ്ണം 13,000 കടന്നു

new corona cases in qatar

ദോഹ: കഴിഞ്ഞ 24 മണിക്കൂറിനിടെ ഖത്തറില്‍ കൊറോണ വൈറസ് ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു. 687 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

96 വയസ്സും 40 വയസ്സുമുള്ള പ്രവാസികളാണ് ഇന്നു മരിച്ചത്. നേരത്തേ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന ഇവര്‍ ഐസിയുവില്‍ ചികില്‍സയിലിരിക്കേയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മരണ സംഖ്യ 12 ആയി. ഇന്ന് 687 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ മൊത്തം രോഗികളുടെ എണ്ണം 13,251 ആയി. 64 പേര്‍ക്കാണ് പുതുതായി രോഗം സുഖപ്പെട്ടത്. രോഗം ഭേദമായവരുടെ എണ്ണം 1,436 ആയി.

Ministry of Public Health today announces 687 confirmed new cases of coronavirus (COVID-19), and 64 recovery from the disease in the last 24 hours, bringing the total number of recovered cases in Qatar to 1,436. In addition, the Ministry announces that 2 people had died from the virus in the last 24 hours.