ദോഹ: ഖത്തറില്‍ കൊറോണ വൈറസ് ബാധ സംശയിച്ച 25 പേര്‍ക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചു. ബാക്കിയുള്ള രണ്ടു പേരുടെ ഫലം കടി വന്നതോടെ നിലവില്‍ ഖത്തര്‍ രോഗത്തില്‍ നിന്ന് പൂര്‍ണസുരക്ഷിതമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗബാധ സംശയിക്കുന്നവരെ കൈകാര്യം ചെയ്യുന്നതിന് ഖത്തര്‍ പ്രത്യേക ചട്ടങ്ങള്‍ രൂപീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കിയിരുന്നുവെന്നും പകര്‍ച്ച വ്യാധി പ്രതിരോധ വിഭാഗം മേധാവി ഡോ. അബുദ്ദലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.
കൊറോണ ബാധ സംബന്ധിച്ച് ജനുവരി 9ന് ലോകാരോഗ്യ സംഘടന പ്രഖ്യാപനംം നടത്തിയതു മുതല്‍ ഖത്തര്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അതീവജാഗ്രത പ്രഖ്യാപിക്കുകയും പ്രത്യേക ക്ലിനിക്ക് സ്ഥാപിക്കുകയും ചെയ്തിരുന്നു. ചൈനയില്‍ നിന്ന് വരുന്നവരില്‍ പനിയുടെ ലക്ഷണമുള്ളവരെ ഉടന്‍ സ്‌ക്രീനിങ്ങിന് വിധേയരാക്കുകയും പകര്‍ച്ചവ്യാധി കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ 24 മണിക്കൂറിനകം ഡിസ്ചാര്‍ജ് ചെയ്യാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു.
Content Highlights: Two pending results negative; Qatar safe from corona virus