Friday, October 7, 2022
HomeGulfQatarദോഹയില്‍ നിന്ന് ഇന്ത്യയിലേക്ക് രണ്ടുവിമാനങ്ങള്‍ കൂടി പുറപ്പെട്ടു

ദോഹയില്‍ നിന്ന് ഇന്ത്യയിലേക്ക് രണ്ടുവിമാനങ്ങള്‍ കൂടി പുറപ്പെട്ടു

ദോഹ: കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഖത്തറില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള ദൗത്യത്തില്‍ ഇന്ന് രണ്ട് വിമാനങ്ങള്‍ കൂടി ഇന്ത്യയിലേക്കു പുറപ്പെട്ടു. 140 യാത്രക്കാരുമായി എഐ 1924 വിമാനം ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തേക്കും 177 യാത്രക്കാരുമായി ഐഎക്‌സ് 0244 വിമാനം തെലങ്കാനയിലെ ഹൈദരാബാദിലേക്കുമാണ് പുറപ്പെട്ടത്. ഹൈദരാബാദ് വിമാനത്തില്‍ 177 യാത്രക്കാര്‍ക്കു പുറമേ ഏഴ് കൈക്കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. കമ്യൂണിറ്റി കോഓഡിനേഷന്‍ കമ്മിറ്റിയും ഐസിസിയും യാത്രക്കാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കി.

ഇന്നലെ ദോഹയില്‍ നിന്ന് കണ്ണൂരിലേക്കുള്ള വിമാനത്തില്‍ 177 യാത്രക്കാരും ഒമ്പതു കൈക്കുഞ്ഞുങ്ങളുമാണ് നാട്ടിലെത്തിയത്. കേരളത്തിലേക്ക് നാളെയാണ് അടുത്ത വിമാനം. ഉച്ചയ്ക്ക് 2.05ന് കൊച്ചിയിലേക്കുള്ള വിമാനത്തില്‍ 177 യാത്രക്കാരാണുണ്ടാവുക.

Two repatriation flights took off from Doha today

Most Popular