Sunday, November 28, 2021
HomeGulfQatarലോക പുരസ്‌കാരത്തിനായി ഖത്തറിലെ രണ്ട് സ്റ്റേഡിയങ്ങളും

ലോക പുരസ്‌കാരത്തിനായി ഖത്തറിലെ രണ്ട് സ്റ്റേഡിയങ്ങളും

ദോഹ: ഗ്ലോബല്‍ സ്‌റ്റേഡിയം ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് ഖത്തറിലെ പുതിയ രണ്ട് സ്റ്റേഡിയങ്ങളും നാമനിര്‍ദേശം ചെയ്യപ്പെട്ടു. 2022 ലോക കപ്പ് വേദികളായ അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയം, എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം എന്നിവയാണ് ഖത്തറില്‍ നിന്ന് പേര് നിര്‍ദേശിക്കപ്പെട്ടവ. ലോകത്തെ പ്രമുഖ ഫുട്‌ബോള്‍ സ്‌റ്റേഡിയം വെബ്‌സൈറ്റായ സ്‌റ്റേഡിയംഡിബി നടത്തുന്ന ആഗോള വോട്ടിങിലേക്ക് 20 സ്‌റ്റേഡിയങ്ങളാണ് 2020ലെ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ളത്.

നിശ്ചിത സ്‌കെയിലില്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട അഞ്ച് സ്റ്റേഡിയങ്ങള്‍ ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. ഇതിനു പുറമേ വാസ്തുശില്‍പ്പി വിദഗ്ധര്‍ അടങ്ങിയ പ്രത്യേക ജൂറിയും സ്റ്റേഡിയങ്ങള്‍ക്കു മാര്‍ക്കിടും. യുഎസ്, ജപ്പാന്‍, ചിലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റേഡിയങ്ങളും ഇക്കുറി മല്‍സരത്തിനുണ്ട്.

ഡിസംബര്‍ 18ന് നടന്ന അമീര്‍ കപ്പ് ഫൈനലോടെയാണ് അഹ്‌മദ് ബിന്‍ അലി സ്‌റ്റേഡിയം തുറന്നത്. 2020 ജൂണിലാണ് എജുക്കേഷന്‍ സിറ്റി സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്യപ്പെട്ടത്.
ALSO WATCH

Most Popular