Sunday, December 4, 2022
HomeNewsfeedയുഎഇ വീണ്ടും ഖത്തറിന്റെ റെഡ് ലിസ്റ്റില്‍; രണ്ട് ദിവസം ക്വാറന്റീന്‍ വേണം

യുഎഇ വീണ്ടും ഖത്തറിന്റെ റെഡ് ലിസ്റ്റില്‍; രണ്ട് ദിവസം ക്വാറന്റീന്‍ വേണം

ദോഹ: കോവിഡ് അപകട സാധ്യതയുടെ അടിസ്ഥാനത്തില്‍ ഖത്തര്‍ തയ്യാറാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇയെ ചുവപ്പ് വിഭാഗത്തിലേക്കു മാറ്റി. ഇതുവരെ ഗ്രീന്‍ ലിസ്റ്റിലായിരുന്നു യുഎഇ. ഇതോടെ യുഎഇയില്‍ നിന്നു ഖത്തറിലേക്കെത്തുന്ന സന്ദര്‍ശകര്‍ക്ക് രണ്ട് ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാകും.

അതേസയമയം, യുഎഇ, ജിസിസി പൗരന്മാര്‍ക്കും ഖത്തറില്‍ വിസയുള്ളവര്‍ക്കും ക്വാറന്റീന്‍ ആവശ്യമില്ല. യുഎഇയില്‍ വിസയുള്ള ഇന്ത്യക്കാര്‍ക്കും ഖത്തറിലേക്ക് വരുമ്പോള്‍ ക്വാറന്റീന്‍ നിര്‍ബന്ധമാകും. ഒപ്പം യാത്രക്ക് മുമ്പും ശേഷവും പിസിആര്‍ ടെസ്റ്റിന് വിധേയമായി നെഗറ്റീവാകുകയും വേണം. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച മാതാപിതാക്കള്‍ക്കൊപ്പം വരാന്‍ തടസ്സമില്ല. യുഎഇക്കൊപ്പം തുര്‍ക്കി, റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളും ഖത്തറിന്റെ റെഡ് ലിസ്റ്റിലാണ്.

 

Most Popular