ജിസിസി ഉച്ചകോടി ഗള്‍ഫ് ബന്ധം പുനസ്ഥാപിക്കുമെന്ന് യുഎഇ; കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്

anwar gargash

ദുബൈ: സൗദി അറേബ്യയില്‍ ഇന്ന് നടക്കുന്ന ജിസിസി ഉച്ചകോടി ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ ബന്ധം പുനസ്ഥാപിക്കുമെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ്. എന്നാല്‍, ഇതിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അല്‍ ഊലയില്‍ നടക്കുന്നത് ചരിത്രപരമായ ഉച്ചകോടിയായിരിക്കും. അതിലൂടെ ഗള്‍ഫ് ബന്ധം പുനസ്ഥാപിക്കപ്പെടും. സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ക്ഷേമത്തിനുമാണ് മുഖ്യപരിഗണന. ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. നാം ശരിയായ പാതയിലാണ്- കര-വ്യോമ-നാവിക അതിര്‍ത്തി തുറന്നതായ സൗദി പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.

അതേസമയം, അതിര്‍ത്തി തുറക്കാനുള്ള സൗദി തീരുമാനത്തെ ജിസിസി സെക്രട്ടറി ജനറല്‍ ഡോ. നായിഫ് ഫലാഹ് മുബാറക് അല്‍ ഹജ്‌റഫ് സ്വാഗതം ചെയ്തു. ജിസിസി ഉച്ചകോടിയുടെ വിജയം ഉറപ്പ് വരുത്തുന്നതിനുള്ള ആത്മാര്‍ത്ഥ ശ്രമമാണ് ഇതു പ്രതിഫലിപ്പിക്കുന്നത്. എല്ലാ വെല്ലുവിളികളെയും മറികടക്കാന്‍ ജിസിസി ഉച്ചകോടിക്കു സാധിക്കുമെന്നാണ് ഗള്‍ഫ് ജനത പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

UAE minister says GCC summit will restore ‘Gulf cohesion’