Monday, January 24, 2022
HomeNewsfeedബന്ധം മുറുകുന്നു; ഖത്തര്‍ ദേശീയ ദിനം ആഘോഷമാക്കാനൊരുങ്ങി യുഎഇ

ബന്ധം മുറുകുന്നു; ഖത്തര്‍ ദേശീയ ദിനം ആഘോഷമാക്കാനൊരുങ്ങി യുഎഇ

ദോഹ: ഡിസംബര്‍ 18ന് നടക്കുന്ന ഖത്തര്‍ ദേശീയ ദിനത്തില്‍ യുഎഇയിലും ആഘോഷം നടക്കുമെന്ന് റിപോര്‍ട്ട്. ചോര്‍ന്നുകിട്ടിയ രേഖകള്‍ ഉദ്ധരിച്ച് ദോഹ ടൈംസ് ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

ഖത്തറിനെതിരായ ഉപരോധം അവസാനിച്ച ശേഷമുള്ള ഈ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാവുന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്.

ആഘോഷത്തിന്റെ ഭാഗമായി ബുര്‍ജ് ഖലീഫ ഉള്‍പ്പെടെയുള്ള യുഎഇയിലെ പ്രധാന കെട്ടിടങ്ങളില്‍ ഖത്തരി പതാകയുടെ നിറങ്ങള്‍ തെളിയും. ദുബൈ എക്‌സ്‌പോയിലും ഗ്ലോബല്‍ വില്ലേജിലും ആഘോഷം നടക്കും. യുഎഇയിലെ എല്ലാ അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകളിലും പരിപാടികള്‍ ഒരുക്കിയിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.

Most Popular