Wednesday, November 30, 2022
HomeNewsfeedഖത്തറില്‍ നിന്ന് ഉംറ സര്‍വീസ് പുനരാരംഭിച്ചു; പ്രവാസികള്‍ ഉള്‍പ്പെടെ തീര്‍ത്ഥാടനം തുടങ്ങി

ഖത്തറില്‍ നിന്ന് ഉംറ സര്‍വീസ് പുനരാരംഭിച്ചു; പ്രവാസികള്‍ ഉള്‍പ്പെടെ തീര്‍ത്ഥാടനം തുടങ്ങി

ദോഹ: ലൈസന്‍സുള്ള ഉംറ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ (Umrah tour operators) ഖത്തറില്‍(Qatar) നിന്ന് സൗദിയിലേക്ക് ഉംറ സര്‍വീസ് പുനരാരംഭിച്ചു. പ്രവാസികള്‍(expatriates) ഉള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ ഖത്തറില്‍ നിന്ന് ഉംറ തീര്‍ത്ഥാടനത്തിന് പുറപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

സൗദി അധികൃതര്‍ നിര്‍ദേശിച്ച നിബന്ധനകള്‍ പാലിച്ച് കൊണ്ടാണ് അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ സര്‍വീസ് നടത്തുന്നതെന്ന് ഔഖാഫ് മന്ത്രാലയത്തിലെ ഹജ്ജ് ഉംറ വിഭാഗം മേധാവി അലി സുല്‍ത്താന്‍ അല്‍ മിസ്ഫിരി അറിയിച്ചു.

തീര്‍ത്ഥാടകര്‍ സൗദിയുടെ മുഖീം പോര്‍ട്ടല്‍, തവക്കല്‍ന, ഇഅതമര്‍ന ആപ്പുകള്‍ എന്നിവയില്‍ രജിസ്റ്റര്‍ ചെയ്യണം. സൗദിയിലെത്തിയാല്‍ ഇനായ ഓഫിസില്‍ നിന്ന് ഇ-ബ്രേസ്ലെറ്റുകള്‍ വാങ്ങണം. ഉംറ നിര്‍വഹിക്കാനും മസ്ജിദുല്‍ ഹറാമില്‍ അഞ്ച് നേരം പ്രാര്‍ഥിക്കുവാനുമുള്ള അനുമതിയാണിത്. മക്കയിലെ 10 ഹോട്ടലുകളില്‍ ഇനായ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അല്‍ മിസ്ഫിരി പറഞ്ഞു.

കോവിഡ് വാക്‌സിന്‍ സംബന്ധമായ വിവരങ്ങളാണ് മുഖീം പോര്‍ട്ടലില്‍ ഉണ്ടാവുക. തവക്കല്‍ന ആപ്പ് ഖത്തറിലെ ഇഹ്തിറാസ് ആപ്പ് പോലെ പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ഹെല്‍ത്ത് സ്റ്റാറ്റസ് കാണിക്കാനുള്ളതാണ്. മസ്ജിദില്‍ ഹറാമിലെ പ്രവേശനത്തിനുള്‍പ്പെടെ ഇത് ആവശ്യമാണ്.
ALSO WATCH

 

Most Popular