Sunday, December 4, 2022
HomeGulfQatarയുഎഇക്കെതിരേ ഖത്തര്‍ നല്‍കിയ വംശീയ വിവേചന കേസില്‍ യുഎന്‍ കോടതി തിങ്കളാഴ്ച്ച മുതല്‍ വാദം കേള്‍ക്കും

യുഎഇക്കെതിരേ ഖത്തര്‍ നല്‍കിയ വംശീയ വിവേചന കേസില്‍ യുഎന്‍ കോടതി തിങ്കളാഴ്ച്ച മുതല്‍ വാദം കേള്‍ക്കും

ദോഹ: യുഎഇക്കെതിരേ ഖത്തര്‍ നല്‍കിയ കേസില്‍ അന്ത്രാഷ്ട്ര നീതിന്യായ കോടതി(ഐസിജെ) തിങ്കളാഴ്ച്ച മുതല്‍ വാദം കേള്‍ക്കും. എല്ലാതരം വംശീയ വിവേചനവും നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ പ്രകാരമാണ് ഖത്തറിന്റെ പരാതി. തിങ്കളാഴ്ച്ച മുതല്‍ ഒരാഴ്ച്ച തുടര്‍ച്ചയായി വാദം കേള്‍ക്കും

ഖത്തര്‍ ലോ യൂനിവേഴ്‌സിറ്റി ഡീന്‍ ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഖുലൈഫിയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് യുഎന്‍ കോടതിയില്‍ ഖത്തറിനെ പ്രതിനിധീകരിക്കുന്നത്.

2017 ജൂണില്‍ യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത് എന്നിവ സംയുക്തമായി ഖത്തറിനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് ഖത്തര്‍ ഐസിജെയെ സമീപിച്ചത്. 2018 ജൂണ്‍ 11നാണ് ഖത്തര്‍ കേസ് നല്‍കിയത്. യുഎഇയില്‍ ഉള്ള ഖത്തരി കുടുംബങ്ങള്‍, വിദ്യാര്‍ഥികള്‍, ഖത്തരികളുടെ സ്വത്തുക്കള്‍ എന്നിവ നേരിടുന്ന വംശീയ വിവേചനം തടയണമെന്നാവശ്യപ്പെട്ടായിരുന്നു പരാതി.

UN top court to start hearing arguments in Qatar’s racial discrimination case against UAE

Most Popular