Wednesday, January 19, 2022
HomeNewsfeedഇന്ത്യയില്‍ നിന്ന് വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്ക് ഖത്തറിലേക്ക് വിസിറ്റ് വിസയില്‍ വരാനാവുമോ?

ഇന്ത്യയില്‍ നിന്ന് വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്ക് ഖത്തറിലേക്ക് വിസിറ്റ് വിസയില്‍ വരാനാവുമോ?

ദോഹ: ഇന്ത്യയില്‍ നിന്ന് വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്ക് ഖത്തറിലേക്ക് വരുന്നതിന് തടസ്സമില്ല. 12 വയസ്സിന് താഴെയുള്ള വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്ക് വാക്‌സിനെടുത്ത രക്ഷിതാക്കളോടൊപ്പം ഖത്തറിലേക്ക് യാത്ര ചെയ്യാമെന്ന് ഇന്‍ഡിഗോ അറിയിച്ചു. പേഴ്‌സണല്‍ വിസിറ്റ്, ഷോര്‍ട്ട് ടേം വിസിറ്റ്, വിസ ഓണ്‍ അറൈവല്‍ എന്നീ വിസകളിലും വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്ക് ഈ രീതിയില്‍ വരാവുന്നതാണ്. എന്നാല്‍, യാത്ര പുറപ്പെടും മുമ്പ് ഓണ്‍ലൈനില്‍ ഇഹ്തിറാസില്‍ അപേക്ഷിക്കണം. ഇത് അപ്രൂവ് ചെയ്താല്‍ വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്ക് യാത്ര ചെയ്യാവുന്നതാണെന്ന് ഇന്‍ഡിഗോ അറിയിച്ചു.

അതേ സമയം, 12 വയസ്സും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് കോവിഡിനെതിരായ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാതെ സന്ദര്‍ശക വിസയില്‍ ഖത്തറിലേക്ക് വരാനാവില്ല. കോവിഡ് വ്യാപനം രൂക്ഷമായ, എക്‌സപ്ഷനല്‍ റെഡ് ലിസ്റ്റ് പട്ടികയിലാണ് ഇന്ത്യക്കാര്‍ ഉള്ളത് എന്നതിനാലാണിത്. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസയില്‍ ഉള്‍പ്പെടെ രാജ്യം സന്ദര്‍ശിക്കാം. രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ ഇവര്‍ക്ക് നിര്‍ബന്ധമാണ്.

റെസിഡന്റ് വിസയിലാണെങ്കില്‍ വാക്‌സിനെടുക്കാതെയും ഇന്ത്യക്കാര്‍ക്ക് ഖത്തറിലേക്ക് വരാം. ഇവര്‍ ഏഴ് ദിവസം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം.

Most Popular