Thursday, December 2, 2021
HomeNewsfeedഫലസ്തീന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് യൂണിറ്റി ഖത്തര്‍ സംഗമം

ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് യൂണിറ്റി ഖത്തര്‍ സംഗമം

ദോഹ: ഈദുല്‍ ഫിത്വറിനോടനുബന്ധിച്ചു യൂണിറ്റി ഖത്തര്‍ ഓണ്‍ലൈന്‍ സംഗമം നടത്തി. ഖത്തറിലെ വിവിധ സംഘടനകളുടെ നേതാക്കള്‍ പങ്കെടുത്ത സംഗമം ലോക മുസ്ലിംങ്ങളുടെ പുണ്യഗേഹങ്ങളിലൊന്നായ മസ്ജിദുല്‍ അഖ്സയുടെ വിമോചനത്തിനായി പൊരുതുന്ന ഫലസ്തീനിലെ സഹോദരങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും, അവരുടെ ധീര പോരാട്ടത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

കോവിഡ് മാഹാമാരിയില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യയിലെ സഹോദരങ്ങക്ക് വേണ്ട സഹായമെത്തിക്കുന്നത് എല്ലാ സംഘടനകളും തുടരുവാന്‍ തീരുമാനിച്ചു. ഖത്തര്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ ഇന്ത്യക്ക് എത്തിച്ചു നല്‍കുന്ന സഹായത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

കോവിഡ് മാഹാമാരി മൂലം ഖത്തറില്‍ വിവിധ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കു വേണ്ട കൗണ്‍സിലിംഗിനായി സംവിധാനം ഒരുക്കാന്‍ തീരുമാനിക്കുകയും ചെയ്തു

യൂണിറ്റി ഖത്തര്‍ ചെയര്‍മാന്‍ കെ അബ്ദുല്‍കരീം അധ്യക്ഷത വഹിച്ച യോഗത്തില്‍ കോര്‍ഡിനേറ്റര്‍ വിസി മശ്ഹൂദ് സ്വാഗതം പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിതീകരിച്ചു കെ ടി അബ്ദുല്‍ റഹ് മാന്‍, അഡ്വ. ഇസ്സുദ്ധീന്‍, ബഷീര്‍ പുതുപ്പാടം, മുഹമ്മദലി കാസിമി, ജാബിര്‍ ബേപ്പൂര്‍, ഒ കരീം, അബ്ദുല്‍ ലത്തീഫ് നല്ലളം, മുഹമ്മദ് ഈസ, മുനീര്‍ മങ്കട, അബ്ബാസ് എ എം, കെ ഐ ഫൈസല്‍, എന്‍ ഇ അബ്ദുല്‍ അസീസ്, ഹസന്‍ കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു. ചീഫ് കോഓര്‍ഡിനേറ്റര്‍ എ പി ഖലീല്‍ ഉപസംഹാരം നടത്തി. യൂണിറ്റി വൈസ് ചെയര്‍മാന്‍ എം പി ഷാഫി ഹാജി നന്ദി രേഖപ്പെടുത്തി.
ALSO WATCH

 

Most Popular