Monday, October 25, 2021
HomeEdiotrs Pickസോഷ്യല്‍ മീഡിയയില്‍ വൈറലായി ഖത്തര്‍ അമീറിന്റെയും സൗദി കിരീടാവകാശിയുടെയും അപൂര്‍വ്വ ചിത്രം

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഖത്തര്‍ അമീറിന്റെയും സൗദി കിരീടാവകാശിയുടെയും അപൂര്‍വ്വ ചിത്രം

ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശെയ്ഖ് തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുടെ അനൗപചാരിക വേഷത്തിലുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഖത്തര്‍ അമീറും യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ടീ ഷര്‍ട്ടും ഷോര്‍ട്‌സുമാണ് ധരിച്ചിരിക്കുന്നത്. നീല ഷര്‍ട്ടും ഷോര്‍ട്‌സുമണിഞ്ഞ സൗദി രാജകുമാരനെ തിരിച്ചറിയാന്‍ തന്നെ പ്രയാസം. സൗദിയില്‍ ചെങ്കടല്‍ തീരത്തെ റിസോര്‍ട്ടില്‍ നിന്നുള്ള ചിത്രം സൗദി കരീടാവകാശിയുടെ പ്രൈവറ്റ് ഓഫിസ് മേധാവി ബദര്‍ അല്‍ അസകറാണ് ട്വറ്ററില്‍ പുറത്തുവിട്ടത്. സൗദി ഗസറ്റ് പത്രം ചിത്രം ഇന്ന് ഒന്നാം പേജില്‍ പ്രധാന്യപൂര്‍വ്വം പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ഖത്തറിനെതിരായ ഉപരോധത്തെ തുടര്‍ന്ന് ദീര്‍ഘകാലം ശത്രുതയിലായിരുന്ന മൂന്ന് നേതാക്കളുടെ സൗഹൃദ ചിത്രം ഈ രാജ്യങ്ങള്‍ പഴയ ബന്ധം തിരിച്ചുപിടിക്കുന്നതിന്റെ പ്രതീകം കൂടിയായി മാറി. സ്റ്റീരിയോടൈപ്പുകള്‍ പൊളിച്ചെഴുതുന്ന ചിത്രം പോസിറ്റീവ് ഊര്‍ജം പകരുന്നതായി പലരും കമന്റ് ചെയ്തു.

Most Popular