ഖത്തറില്‍ ശനിയാഴ്ച്ച മുതല്‍ വീണ്ടും മഴയ്ക്ക് സാധ്യത

rain in qatar

ദോഹ: ഖത്തറില്‍ ശനിയാഴ്ച്ച മുതല്‍ ബുധനാഴ്ച്ച വരെ കാലാവസ്ഥ അസ്ഥിരമാവുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ട്വിറ്ററില്‍ അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗത്തും ഇടവിട്ടുള്ള മഴയ്ക്ക് സാധ്യതയുണ്ട്.

ചിലപ്പോള്‍ ഇടിയോട് കൂടിയ മഴയായിരിക്കും ലഭിക്കുക. ശക്തമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഈ കാലയളവില്‍ ചുരുങ്ങിയ താപനില 19 ഡിഗ്രിക്കും 24 ഡിഗ്രിക്കും ഇടയിലും കൂടിയ താപനില 25 ഡിഗ്രിക്കും 31 ഡിഗ്രിക്കും ഇടയിലുമായിരിക്കും.

unsettled weather with a chance of rain in qatar