ദോഹ: ഖത്തറില്‍ ബുധനാഴ്ച്ച മുതല്‍ അടുത്ത ആഴ്ച ആരംഭം വരെ അസ്ഥിരമായ കാലവസ്ഥ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ്. പരമാവധി താപനില 33-39 ഡിഗ്രി സെല്‍ഷ്യസിനും കുറഞ്ഞ താപനില 26-29 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. ചില സ്ഥലങ്ങളില്‍ മഴക്കും ഇടിമിന്നലിനും സാധ്യത കാണുന്നുണ്ട്.
വടക്കുകിഴക്ക് നിന്ന് തെക്കുകിഴക്ക് ദിശയിലായി ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 28 കിലോമീറ്റര്‍ മുതല്‍ 47 കിലോമീറ്റര്‍ വരെയാവും. ചില പ്രദേശങ്ങളില്‍ ഇത് 55 കിലോമീറ്റര്‍ വരെയും വര്‍ധിക്കും. പൊടുന്നനെയുള്ള കാലാവസ്ഥാ മാറ്റങ്ങള്‍ക്കും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് ട്വറ്ററില്‍ അറിയിച്ചു.
Cloud cover is expected to increase gradually from Wednesday April 29 until the beginning of next week said Qatar Meteorology Department in a report.