ദോഹ: ഔദ്യോഗിക സന്ദര്‍ശനാര്‍ഥം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ദോഹയിലെത്തി. ഖത്തര്‍, ജര്‍മനി രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതായി ആന്റണി ബ്ലിങ്കന്‍ ട്വീറ്റ് ചെയ്തിരുന്നു. അഫ്ഗാനിസ്താനിലെ ഏറ്റവും പുതിയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് സന്ദര്‍ശന ലക്ഷ്യം. ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലിന് പിന്തുണ നല്കിയ ഖത്തര്‍, ജര്‍മനി അധികൃതര്‍ക്ക് നന്ദി അറിയിക്കുക എന്നതും സന്ദര്‍ശന ലക്ഷ്യത്തില്‍ പെടുന്നു.
യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും അടുത്ത ആഴ്ച ഖത്തര്‍, സൗദി അറേബ്യ, ബഹ്റൈന്‍, കുവൈത്ത് രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.