കൊറോണയുടെ സാമൂഹിക വ്യാപനം തടയുക എന്നത് റമദാനിലെ പുണ്യകര്‍മം: ലുലുവ അല്‍ ഖാത്തര്‍

lolwah al khater corona ramadan message

ദോഹ: ഈ റദമാന്‍ മാസം ഖത്തര്‍ ജനത കൊറോണ വിരുദ്ധ പോരാട്ടത്തിനായി ഉപയോഗപ്പെടുത്തണമെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് വക്താവ് ലുല്‍വ അല്‍ ഖാത്തര്‍. ദോഹയില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

റമദാനില്‍ ഖത്തറിലെ ജനങ്ങള്‍ക്ക് ചെയ്യാവുന്ന സല്‍കര്‍മ്മം എന്നത് സമൂഹ വ്യാപനവുമായി ബന്ധപ്പെട്ട മര്യാദകള്‍ പാലിക്കുക എന്നതാണ്. റമദാന്‍ മാസത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊറോണ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കണം. ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കും മുകളില്‍ വിജയിക്കുക ദൈവിക അഭിലാഷങ്ങളായിരിക്കുമെന്ന സന്ദേശമാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ബോധ്യപ്പെട്ടതെന്നും അല്‍ ഖാത്തര്‍ മാധ്യമങ്ങളോട് പറഞ്ഞു.

use ramadan to fight agaisnt corona says lolwah al kahter