Friday, October 7, 2022
HomeNewsfeedഡെല്‍റ്റ വകഭേദം അപകടകരം; ഖത്തറില്‍ പ്രായമായവര്‍ ഉടന്‍ വാക്‌സിനെടുക്കണമെന്ന് അഭ്യര്‍ഥിച്ച് ആരോഗ്യ വകുപ്പ്

ഡെല്‍റ്റ വകഭേദം അപകടകരം; ഖത്തറില്‍ പ്രായമായവര്‍ ഉടന്‍ വാക്‌സിനെടുക്കണമെന്ന് അഭ്യര്‍ഥിച്ച് ആരോഗ്യ വകുപ്പ്

ദോഹ: കോവിഡ് ഡെല്‍റ്റ വകഭേദം ഗുരുതര പ്രശ്‌നം സൃഷ്ടിക്കുന്നതിനാല്‍ ഖത്തറിലെ പ്രായമായ മുഴുവന്‍ പൗരന്മാരും ഉടന്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ഖത്തര്‍ ആരോഗ്യ വകുപ്പ്. 65 വയസ്സിന് മുകളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍ മുഴുവന്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരാണെന്ന് റുമൈല ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഹനാദി അല്‍ ഹമദ് പറഞ്ഞു.

ഖത്തറില്‍ 65 വയസ്സിന് മുകളില്‍ 10ല്‍ 9 പേരും വാക്‌സിനെടുത്തിട്ടുണ്ട്. എന്നാല്‍, ഇനിയും നിരവധി പേര്‍ ബാക്കിയുണ്ട്.

ഖത്തറില്‍ നല്‍കുന്ന വാക്‌സിന്‍ പ്രായമായവര്‍ക്ക് സുരക്ഷിതമാണ്. അതു കൊണ്ട് തന്നെ പ്രായമായവരുടെ വാക്‌സിനേഷന്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ കുടുംബാംഗങ്ങള്‍ ശ്രദ്ധിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

വാക്‌സിനേഷന്‍ അപ്പോയിന്‍മെന്റ് ബുക്കിങിന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനിലോ(40277077), ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഹോം ഹെല്‍ത്ത് കെയര്‍ സര്‍വീസ് കോള്‍ സെന്ററിലോ(44390111) ബന്ധപ്പെടാവുന്നതാണ്. ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റ് വഴിയും ബുക്ക് ചെയ്യാം.

Most Popular