Monday, November 29, 2021
HomeNewsfeedഖത്തറില്‍ ചികില്‍സയിലായിരുന്ന വടകര സ്വദേശി മരിച്ചു

ഖത്തറില്‍ ചികില്‍സയിലായിരുന്ന വടകര സ്വദേശി മരിച്ചു

ദോഹ: ദീര്‍ഘകാലമായി ഖത്തറില്‍ ജോലിചെയ്യുന്ന കോഴിക്കോട് വടകര സ്വദേശി നിര്യാതനായി. താഴങ്ങാടി കക്കുന്നത് കോയാന്റവിട കെ കെ മഹമൂദ് (65) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ ഹമദ് ആശുപത്രിയിലായിരുന്നു അന്ത്യം.

45 വര്‍ഷത്തോളമായി ഖത്തറിലെ ഫരീജ് അല്‍ സുദാനില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ റംലയും ഇദ്ദേഹത്തിനൊപ്പം ഖത്തറിലുണ്ടായിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെയോടെ കോഴിക്കോട് എത്തിക്കുന്ന മൃതദേഹം, രാവിലെ എട്ടിന് വടകര താഴങ്ങടി ജുമുഅത്ത്പള്ളിയില്‍ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം ഖബറടക്കും. സഹോദരിമാര്‍: സുഹറ, റുഖിയ, പരേതരായ സഫിയ, കുഞ്ഞായിശ.

Most Popular