Saturday, October 23, 2021
HomeGulfQatarവന്ദേഭാരത് അഞ്ചാംഘട്ടത്തില്‍ ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് 12 വിമാനങ്ങള്‍

വന്ദേഭാരത് അഞ്ചാംഘട്ടത്തില്‍ ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് 12 വിമാനങ്ങള്‍

ദോഹ: വന്ദേ ഭാരത് ദൗത്യത്തിന്റെ അഞ്ചാം ഘട്ടത്തില്‍ ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് 12 വിമാനങ്ങള്‍. ഇന്ത്യയിലേക്ക് ആകെ 37 വിമാനങ്ങളാണ് ഈഘട്ടത്തിലുള്ളത്. ആഗസ്ത് 1 മുതല്‍ 9 വരെയുള്ള സര്‍വ്വീസുകളുടെ പട്ടികയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടത്.

കേരളത്തിലേക്കുള്ള ആദ്യ വിമാനം കോഴിക്കോട്ടേക്കാണ്. ആഗസ്ത് ഒന്നിന് രാവിലെ 10.05ന് ദോഹയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 4.45ന് കോഴിക്കോടെത്തും. ആഗസ്ത് ഒന്നിന് മറ്റൊരു വിമാനം തിരുവനന്തപുരത്തേക്കാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 10.15ന് ദോഹയില്‍ നിന്ന് പുറപ്പെട്ട് വൈകിട്ട് 5.15ന് തിരുവനന്തപുരത്ത് എത്തും. അന്ന് തന്നെ രാത്രി 1.10ന് കൊച്ചിയിലേക്കും വിമാനമുണ്ട്.

ആഗസ്ത് മൂന്നിന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും ആഗസ്ത് അഞ്ചിന് കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Most Popular