ദോഹ: വന്ദേഭാരത് ദൗത്യത്തിന്റെ നാലാംഘട്ടത്തില്‍ ഖത്തറില്‍ നിന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ജൂലൈ 7 മുതല്‍ 23 വരെ ലഖ്നോ, മുംബൈ, ഹൈദരബാദ്, ചെന്നൈ, ബംഗളൂരു, തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, കോഴിക്കോട് റൂട്ടുകളിലേക്കുള്ള വിമാനങ്ങളുടെ ടിക്കറ്റ് ബുക്കിങാണ് ഇപ്പോള്‍ നടക്കുന്നത്.
ദോഹയില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട്, കൊച്ചി റൂട്ടുകളില്‍ 809 റിയാലും തിരുവനന്തപുരത്തേക്ക് 857 റിയാലുമാണ് നിലവില്‍ ഈടാക്കുന്നത്. ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് എംബസി ഐഡി ഉപയോഗിച്ച് ടിക്കറ്റുകള്‍ നേരിട്ട് ബുക്ക് ചെയ്യാം. ഇനി മുതല്‍ യാത്രയ്ക്ക് എംബസിയുടെ പ്രത്യേക അനുമതി ആവശ്യമില്ല.
ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ
https://www.goindigo.in എന്ന വെബ്സൈറ്റില്‍ കയറി ഹോം പേജിലുള്ള സെര്‍ച്ച് ബോക്സില്‍ യാത്ര തുടങ്ങുന്ന സ്ഥലം, എത്തേണ്ട സ്ഥലം, യാത്രക്കാരുടെ എണ്ണം, യാത്ര തിയ്യതി എന്നിവ നല്കി സെര്‍ച്ച് ചെയ്യുകയാണ് ആദ്യപടി. തുടര്‍ന്ന് ലഭിക്കുന്ന പേജില്‍ അന്നേ ദിവസം തിരഞ്ഞെടുത്ത റൂട്ടില്‍ വിമാനം ഉണ്ടെങ്കില്‍ അതിന്റെ പട്ടിക കിട്ടും. അതില്‍ നിന്ന് വിമാനം തിരഞ്ഞെടുക്കുക. തുടര്‍ന്ന് നിങ്ങളുടെ എംബസി രജിസ്ട്രേഷന് നമ്പര്‍(EOID) നമ്പര്‍ നല്‍കണം.
ഈ വിവരം സബ്മിറ്റ് ചെയ്തു കഴിഞ്ഞാല്‍ നല്കിയ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്തി പേമെന്റ് നടത്താം. പേമെന്റ് പൂര്‍ത്തിയായാല്‍ ബുക്കിങ് കണ്ഫര്മേഷന് സ്ക്രീന്‍ ലഭിക്കും.
കണക്ഷന് ബുക്കിങ് അനുവദിക്കില്ല
അതേ സമയം, വന്ദേഭാരത് വിമാനത്തില്‍ നാട്ടിലെ ഡൊമസ്റ്റിക് വിമാനങ്ങളില്‍ കണക്ഷന് ടിക്കറ്റ് എടുക്കാന്‍ സാധിക്കില്ലെന്ന് എംബസി മുന്നറിയിപ്പ് നല്കി. ഇന്ത്യയില്‍ ഏത് വിമാനത്താവളത്തിലാണോ ഇറങ്ങുന്നത് അവിടെ ക്വാരന്റീന് കാലാവധി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഡൊമസ്റ്റിക് വിമാനങ്ങളില്‍ അടുത്ത ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യാനാവൂ. കണക്ഷന് ഡൊമസ്റ്റിക് വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ അത് കാന്‍സല്‍ ചെയ്യേണ്ടി വരുമെന്നും പണം നഷ്ടമാവുമെന്നും ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു.
കണ്ണൂര്‍ വിമാന ഷെഡ്യൂള്‍
കോഴിക്കോട് വിമാന ഷെഡ്യൂള്‍
കൊച്ചി വിമാന ഷെഡ്യൂള്‍
തിരുവനന്തപുരം വിമാന ഷെഡ്യൂള്‍