ദോഹ: നാം അന്യന്‍മാരല്ലെന്നും അനിയന്‍മാരാണെന്നും ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഹിതം വയ്ക്കുന്ന രീതി നമ്മുടെ പൈതൃകത്തിലില്ലെന്നും എഴുത്തുകാരനും പ്രഭാഷകനുമായ പി എം എ ഗഫൂര്‍. ഖത്തര്‍ വാണിമേല്‍ പ്രവാസിഫോറം സംഘടിപ്പിച്ച സ്‌നേഹ പ്രവാസം പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നുഅദ്ദേഹം.
ജാതിയുടെയും മതത്തിന്റെയും പേരില്‍ സ്ഥാനമാനങ്ങള്‍ പങ്ക് വയ്ക്കുന്ന ഇന്നത്തെ രീതി അപകടകരമാണ്. എത്രപേരെ േബ്ലാക്ക് ചെയ്തു എന്നതിലല്ല എത്രപേരെ അക്കമഡേറ്റ് ചെയ്തു എന്നതിലാണ് മനുഷ്യന്റെ മഹത്വം. മനുഷ്യന്റെ ഏറ്റവും വലിയ ശത്രു ആര്‍ത്തിയാണെന്നും അദ്ദേഹം പറഞ്ഞു. സ്‌നേഹപ്രവാസം വാണിമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ സി ജയന്‍ ഉദ്ഘാടനം ചെയ്തു. പ്രവാസികള്‍ നല്‍കുന്ന സ്‌നേഹവും സന്തോഷവും ഗള്‍ഫ് രാജ്യങ്ങളില്‍ കാണുന്ന സൗഹൃദങ്ങളും മാതൃകപരമാണെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയം റിക്രിയേഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ഖത്തര്‍ വാണിമേല്‍ പ്രവാസി ഫോറം പ്രസിഡന്റ് സാദിഖ് ചെന്നാടന്‍ അധ്യക്ഷത വഹിച്ചു. സ്‌നേഹ പ്രവാസം ഉപഹാരമായ രണ്ട് ലക്ഷം രൂപയുടെ വിദ്യഭ്യാസസഹായ പദ്ധതിയുടെ പ്രഖ്യാപനം പ്രവാസിഫോറം തണല്‍ ചെയര്‍മാന്‍ എം കെ അബ്ദുസ്സലാം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനുളള ഉപഹാരം ഡോ. എന്‍ പി കുഞ്ഞാലി നല്‍കി.
വാണിമേല്‍ മുതല്‍ കാശ്മീര്‍ വരെ ബുള്ളറ്റില്‍ തനിച്ച് യാത്ര നടത്തിയ വാണിമേലിലെ കെ സി സമദിനുളള ഉപഹാരം പി എം എ ഗഫൂര്‍ നല്‍കി. വിവിധ മല്‍സര വിജയികള്‍ക്കുളള സമ്മാനങ്ങള്‍ വാണിമേല്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗം ഒ പി കുഞ്ഞമ്മത് മാസ്റ്റര്‍, എം കെ മൊയ്തു, സജീര്‍ താവോട്ട്, ജാഫര്‍ പൈങ്ങോല്‍, സി എച്ച് അബ്ദുല്ല, എന്‍ കെ ആലി ഹസ്സന്‍ ഹാജി, റഹീം കളത്തില്‍, എന്‍ കെ കുഞ്ഞബ്ദുല്ല, പൊയില്‍ കുഞ്ഞമ്മദ്, സി കെ ഇസ്മാഈല്‍, മന്‍സൂര്‍ എം കെ, ഷാനവാസ് പി വി, മുമ്മദലി എന്‍ പി, അംജദ് വാണിമേല്‍, തസ്‌നീം അലി, നൗഷാദ് എന്‍ പി തുടങ്ങിയവര്‍ വിതരണം ചെയ്തു. പ്രവാസിഫോറം ജനറല്‍ സെക്രട്ടറി ഷമ്മാസ് കളത്തില്‍ സ്വാഗതവും ട്രഷറര്‍ ഫൈസല്‍ വി പി നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി കമ്പവലി, സ്ത്രികള്‍ക്കും കുട്ടികള്‍ക്കുമായുളള മല്‍സരങ്ങള്‍, ഗാനമേള എന്നിവയും നടന്നു. എം കെ മമ്മു, സമീര്‍ മാസ്റ്റര്‍, ഷംസുദ്ധീന്‍ വാണിമേല്‍, കെ കെ സുബൈര്‍, മുഹമ്മദ് നിരത്തുമ്മല്‍, അസ്ഹര്‍ കെ സി, അബ്ദുറഹ്മാന്‍ എം പി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.