ദോഹ: കൊറോണ വൈറസ് പ്രതിരോധന നടപടികളുടെ ഭാഗമായി ഖത്തറില്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ഷന്‍ ഇനിയൊരു അറിയിപ്പു വരെ നിര്‍ത്തിയതായി ഫഹസ്. മാര്‍ച്ച് 22 മുതല്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ഷനുള്ള രജിസ്‌ട്രേഷനും പേമെന്റും വുഖൂദ് മൊബൈല്‍ ആപ്പ് വഴി ചെയ്യാം. ഇതിനായി വാഹനപരിശോധനാ കേന്ദ്രത്തില്‍ പോവേണ്ടതില്ലെന്ന് ബുധനാഴ്ച്ച ഫഹസ് പ്രസ്താവനയില്‍ അറിയിച്ചു.
ഐഒഎസിലും ആന്‍ഡ്രോയിഡിലും വുഖൂദ് ആപ്പ് ലഭ്യമാണ്. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം താഴെ പറയുന്ന പ്രകാരം ചെയ്യുക
1. ആപ്പ് തുറക്കുക
2. FAHES ഐക്കണില്‍ ക്ലിക്ക് ചെയ്യുക
3. ഫഹസ് പേജ് തുറക്കും
4. Request new FAHES inspection ല്‍ ക്ലിക്ക് ചെയ്യുക
5. ഖത്തര്‍ ഐഡി നമ്പര്‍, മൊബൈല്‍ നമ്പര്‍, കാര്‍ പ്ലേറ്റ് നമ്പര്‍, പ്ലേറ്റ് ടൈപ്പ്, ഇമെയില്‍ അഡ്രസ് നല്‍കുക
ഈ വിവരങ്ങള്‍ നല്‍കിയ ശേഷം സബ്മിറ്റ് ബട്ടന്‍ അമര്‍ത്തുക. തുടര്‍ന്ന് തുറക്കുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ അതില്‍ ഇന്‍സ്‌പെക്ഷന്‍ റിപോര്‍ട്ട് ലഭിക്കും. തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്യാന്‍ രജിസ്റ്റര്‍ ബട്ടന്‍ അമര്‍ത്തുക. ഇതോട് കൂടി ടേംസ് ആന്റ് കണ്ടീഷന്‍ പേജ് തുറക്കും. കാര്‍ഡ് ഡീറ്റെയില്‍സ് നല്‍കി പേമെന്റ് നടത്തുക. പേമെന്റ് പൂര്‍ത്തിയായാല്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ പേമെന്റ് റസീപ്റ്റ് ലഭിക്കും.
രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറില്‍ രജിസ്‌ട്രേഷന്‍ റിന്യൂവല്‍ സംബന്ധിച്ച് നിര്‍ദേശം ലഭിക്കും. ഇന്‍ഷുറന്‍സ് റിന്യൂ ചെയ്ത് ശേഷം മെത്രാഷില്‍ ലോഗിന്‍ ചെയ്ത് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കാം.