പേള്‍ ഖത്തറില്‍ അപകടരമായി ഓടിച്ച വാഹനം പിടികൂടി

ദോഹ: പേള്‍ ഖത്തറില്‍ റോഡില്‍ അപകടകരമായ രീതിയില്‍ അഭ്യാസം കാണിച്ച വാഹനം ട്രാഫിക് വിഭാഗം പിടികൂടി. റോഡില്‍ വാഹനം കറക്കുന്ന വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.വെള്ള നിറത്തിലുള്ള എസ്‌യുവിയാണ് പിടികൂടിയത്.

വാഹനത്തിന്റെ ഡ്രൈവറെ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വാഹന ഉടമയില്‍ നിന്ന് നഷ്ടപരിഹാരവും ഈടാക്കി. പിടികൂടിയ ലാന്റ് ക്രൂയിസര്‍ വാഹനത്തിന്റെ ഫോട്ടോയും വീഡിയോയും ട്രാഫിക് വിഭാഗം പുറത്തുവിട്ടു.