റോഡില്‍ അഭ്യാസം കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍; വാഹനങ്ങള്‍ പിടികൂടി(വീഡിയോ)

ദോഹ: നടുറോഡില്‍ അപകടകരമായ രീതിയില്‍ അഭ്യാസം കാണിച്ച വാഹനങ്ങള്‍ ഖത്തര്‍ ട്രാഫിക് വിഭാഗം പിടികൂടി. ലെബൈബ് ഏരിയയിലെ നടുറോഡില്‍ എസ്‌യുവി വാഹനങ്ങള്‍ വട്ടംകറക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ട്രാഫിക് ഡിപാര്‍ട്ട്‌മെന്റ് നടപടി സ്വീകരിച്ചത്.

തുടര്‍നടപടികള്‍ക്കായി വാഹനങ്ങളുടെ ഡ്രൈവര്‍മാരെ പബ്ലിക് പ്രോസിക്യൂഷന്‍ വിഭാഗത്തിന് കൈമാറി. തെരുവിലുണ്ടാക്കിയ നാശനഷ്ടങ്ങള്‍ക്ക് ഇവര്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും.

പിടികൂടിയ വാഹനങ്ങളിലൊന്നായ കറുപ്പ് നിറത്തിലുള്ള ലാന്റ് ക്രൂയിസറിന്റെ വീഡിയോയും ചിത്രങ്ങളും ട്രാഫിക് വിഭാഗം ട്വിറ്ററില്‍ ഷെയര്‍ ചെയ്തു.