Sunday, January 23, 2022
HomeNewsfeedഖത്തറില്‍ നടുറോഡില്‍ കുടുംബത്തിന് നേരെ പാര്‍ട്ടി സ്‌പ്രേ പ്രയോഗം; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

ഖത്തറില്‍ നടുറോഡില്‍ കുടുംബത്തിന് നേരെ പാര്‍ട്ടി സ്‌പ്രേ പ്രയോഗം; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

ദോഹ: ഖത്തറില്‍ റോഡരികിലൂടെ നടന്നു പോകുന്ന കുടുംബത്തിന് നേരെ ഏതാനും യുവാക്കള്‍ സ്‌നോ സ്‌പ്രേ പ്രയോഗിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ശക്തമായി.

രണ്ടു യുവാക്കള്‍ കാറില്‍ നിന്ന് ഇറങ്ങി ഓടി വന്ന് മൂന്നംഗ കുടുംബത്തിന് നേരെ പ്രയോഗിക്കുന്നതാണ് ദൃശ്യത്തില്‍. മൂന്നാമന്‍ കാറിന്റെ മുകളില്‍ ഇരുന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.


കുടുംബത്തിന്റെ സ്വകാര്യതയില്‍ കടന്നുകയറുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നിരവധി പേര്‍ ട്വിറ്ററില്‍ ആവശ്യപ്പെട്ടു. ലോക കപ്പ് വരുന്ന സാഹചര്യത്തില്‍ ഇത്തരം തെറ്റായ പ്രവണതകള്‍ക്കെതിരേ ബോധവല്‍ക്കരണം വേണമെന്നും പലരും സൂചിപ്പിച്ചു.

 

Most Popular