ഖത്തറില്‍ അട്ടിമറി ശ്രമമെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം

gun shot coup attempt qatar fake news

ദോഹ: ഖത്തര്‍ സര്‍ക്കാരിനെതിരേ അട്ടിമറി ശ്രമം നടന്നതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം. ഖത്തറുമായി ബന്ധമില്ലാത്ത വെടിവയ്പ്പിന്റെ ദൃശ്യങ്ങളും സക്രീന്‍ ഷോട്ടും ഉപയോഗിച്ചാണ് ട്വിറ്ററിലും ടെലഗ്രാമിലും പ്രചാരണം നടക്കുന്നത്. ഖത്തര്‍ സര്‍ക്കാരിന്റേതെന്ന് തോന്നിക്കുന്ന ലോഗോയും ഐഡിയും ഉപയോഗിച്ചുള്ള ട്വിറ്റര്‍ അക്കൗണ്ടുകളും വ്യാജ പ്രചാരണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. പ്രമുഖ ഖത്തരി വെബ്‌സൈറ്റുകളുടെയും ഫേസ്ബുക്ക് പേജുകളുടെയും പേരിലുള്ള വ്യാജ അക്കൗണ്ടുകളും ഇതിനു വേണ്ടി രംഗത്തുണ്ട്.

ഖത്തറില്‍ മെയ് 3ന് നടന്നതെന്ന് രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്ന വീഡിയോ 2018 ഏപ്രില്‍ 22ന് സൗദി അറേബ്യയിലെ കൊട്ടാരത്തിന് സമീപം നടന്നതാണ്. അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അന്ന് അല്‍ജസീറ പുറത്തുവിട്ടിരുന്നു. ചില വീഡിയോകളില്‍ വെടിയൊച്ച എഡിറ്റ് ചെയ്ത് ചേര്‍ത്തും പ്രചരിപ്പിക്കുന്നുണ്ട്. വെപോന്യൂസ് എന്ന വെബ്‌സൈറ്റും ഖത്തറില്‍ അട്ടിമറി ശ്രമം നടന്നുവെന്ന വ്യാജ വാര്‍ത്ത റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ചില ഇസ്രായേലി വെബ്‌സൈറ്റുകളും അക്കൗണ്ടുകളും വ്യാജപ്രചാരണം ഏറ്റെടുത്തിട്ടുണ്ട്. പ്രചാരണം തികച്ചും വ്യാജമാണെന്ന് മോസ്‌കോയിലെ ഖത്തര്‍ അംബാസഡര്‍ ഫഹദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ ടാസ് ന്യൂസ് ഏജന്‍സിയോട് പ്രതികരിച്ചു.

നിരവധി ട്വിറ്റര്‍ ഐഡികളില്‍ നിന്ന ഒരേ സമയം പ്രചാരണം നടന്നതില്‍ നിന്ന തന്നെ സംഭവം ആസൂത്രിതമാണെന്ന് വ്യക്തമാണ്. ഇന്നലെ റമദാന്‍ 10ന് ആണ് പുതിയ പ്രചാരണത്തിന് തുടക്കമിട്ടതെന്നതും ശ്രദ്ധേയമാണ്. 2017ല്‍ റമദാന്‍ 10ന് രാത്രിയിലായിരുന്നു യുഎഇയുടെയും സൗദി അറേബ്യയുടെയു നേതൃത്വത്തില്‍ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്.

Video of gunshots being fired in Qatar and Coup proven FAKE!